Breaking News

Trending right now:
Description
 
May 21, 2016

വിഎസ്‌ കേരളത്തിലെ ഫിഡല്‍ കാസ്‌ട്രോയാണെന്ന്‌ യെച്ചൂരി

image വി.എസ്‌. അച്യുതാനന്ദന്‍ കേരളത്തിലെ ഫിഡല്‍ കാസ്‌ട്രോയാണെന്ന്‌ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി. പിണറായി വിജയനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചപ്പോള്‍ വിഎസിന്‌ എന്തു പദവി നല്‍കുമെന്ന മാധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു ഈ മറുപടി. ഈ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ മുന്നില്‍നിന്നു നയിച്ച പടക്കുതിരയാണ്‌ അദ്ദേഹം. പുതിയ സര്‍ക്കാരിനും പാര്‍ട്ടിക്കും ഫിഡല്‍ കാസ്‌ട്രോയെപ്പോലെ വി.എസ്‌ ഉപദേശം നല്‍കുമെന്നും അദ്ദേഹത്തിന്റെ കാര്യത്തില്‍ പാര്‍ട്ടി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്നും യെച്ചൂരി പറഞ്ഞു. ക്യൂബയ്‌ക്ക്‌ ഫിഡല്‍ കാസ്‌ട്രോ എന്താണോ അതുപോലെയാണ്‌ ഇവിടെ വിസ്‌. ഭരണരംഗത്തുനിന്നുമാറിയ ഫിഡല്‍ അവിടെ സര്‍ക്കാരിനു മാര്‍ഗദീപവും പ്രചോദനകേന്ദ്രവുമാണ്‌. പിണറായി വിജയനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചുകൊണ്ടുള്ള പത്രസമ്മേളനത്തിലാണു പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വി.എസിനെ ഫിഡല്‍ കാസ്‌ട്രോയോട്‌ ഉപമിച്ചത്‌. അദ്ദേഹത്തിന്റെ പ്രായവും മറ്റും പരിഗണിച്ചാണു പാര്‍ട്ടി തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു. വിഎസിന്റെ സാന്നിധ്യവും അപ്പോഴുണ്ടായിരുന്നു.