Breaking News

Trending right now:
Description
 
May 20, 2016

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവച്ചു

image മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത്‌ രാജ്‌ഭവനില്‍ എത്തി ഗവര്‍ണര്‍ പി.സദാശിവത്തിനു മുമ്പാകെ രാജി സമര്‍പ്പിച്ചു. പിന്നീട്‌ ഗവര്‍ണറുമായി കൂടിക്കാഴ്‌ച നടത്തി. പുതിയ സര്‍ക്കാര്‍ അധികാരം ഏല്‍ക്കുംവരെ കാവല്‍ മുഖ്യമന്ത്രിയായിരിക്കും അദ്ദേഹം. പുതിയ സര്‍ക്കാരിന്‌ എപ്പോള്‍ വേണമെങ്കിലും ഇനി അധികാരത്തിലേറാം. തോല്‍വിയില്‍ പാര്‍ട്ടിക്കും മുന്നണിക്കും ഉത്തരവാദിത്വമുണ്ട്‌. മുന്നണിയെ നയിച്ച ആളെന്ന നിലയില്‍ യുഡിഎഫിന്റെ തോല്‍വിയുടെ മുഖ്യ ഉത്തരവാദിത്വം തനിക്കുമാത്രമാണ്‌. കോണ്‍ഗ്രസിന്‌ തിരിച്ചുവരാന്‍ പ്രയാസം ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത്‌ വ്യക്തമാക്കി. ജനവിധി മാനിക്കുന്നതായും വര്‍ഗീയ ധ്രുവീകരണത്തിന്റെ അടിയൊഴുക്കുകളാണ്‌ തോല്‍വിക്കു കാരണമായതെന്നും മുഖ്യമന്ത്രി ഫേസ്‌ബുക്കില്‍ കുറിച്ചു. അഴിമതി പ്രചാരണങ്ങളെ അതിജീവിക്കാനും പ്രതിരോധിക്കാനും സാധിച്ചില്ലെന്നും, സര്‍ക്കാരിന്റെ വിജയങ്ങളും നേട്ടങ്ങളും ജനങ്ങളിലേക്ക്‌ എത്തിക്കുന്നതില്‍ വീഴ്‌ച പറ്റിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ട്‌ സീറ്റിന്റെ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറി അഞ്ചുവര്‍ഷം ഭരണം നിലനിര്‍ത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒട്ടേറെ വിവാദങ്ങള്‍ ബാക്കിവച്ചാണ്‌ പുറത്തേക്കു പോകുന്നത്‌.