Breaking News

Trending right now:
Description
 
May 20, 2016

പിണറായി മുഖ്യമന്ത്രി? ഉമ്മന്‍ചാണ്ടി ഇന്നു രാജിവയ്‌ക്കും

image പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദനും പോളിറ്റ്‌ ബ്യൂറോ അംഗം പിണറായി വിജയനും വിജയിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രിയെ നിശ്ചയിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന സമിതിയും ഇന്നു ചേരും. പിണറായി മുഖ്യമന്ത്രിയായേക്കും. വിഎസിന്‌ എന്തുപദവി നല്‍കണമെന്നതില്‍ ഇനിയും വ്യക്തതയായിട്ടില്ല. മുഖ്യമന്ത്രി ആരാണ്‌ എന്നത്‌ ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ തീരുമാനിക്കാനാവുമെന്നാണ്‌ നേതാക്കള്‍ നല്‍കുന്ന സൂചന. സംസ്ഥാന സെക്രട്ടേറിയറ്റ്‌, സമിതി യോഗങ്ങളില്‍ പിണറായി വിജയന്റെ പേര്‌ ഉയരാനാണ്‌ സാധ്യത. വിഎസ്‌ അച്യുതാനന്ദന്റെ എതിര്‍പ്പ്‌ കേന്ദ്രനേതൃത്വത്തിന്റെ സഹായത്തോടെ കൈകാര്യം ചെയ്യാനാണ്‌ പാര്‍ട്ടി ശ്രമിക്കുന്നത്‌. പിണറായിയെ ഇന്നുതന്നെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കണം എന്ന ആവശ്യമാണ്‌ സംസ്ഥാന നേതൃത്വം ഉയര്‍ത്തുന്നത്‌.  പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പോളിറ്റ്‌ ബ്യൂറോ അംഗം പ്രകാശ്‌ കാരാട്ട്‌ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്‌. അതേസമയം, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്നു രാജിവയ്‌ക്കുമെന്ന്‌ വ്യക്തമാക്കിയിട്ടുണ്ട്‌. രാജ്‌ഭവനില്‍ ഗവര്‍ണര്‍ പി.സദാശിവത്തിനു മുമ്പാകെ രാജി സമര്‍പ്പിക്കുന്നത്‌. തുടര്‍ന്ന്‌ ഗവര്‍ണര്‍ രാജിസ്വീകരിച്ച്‌ വിജ്ഞാപനം ഇറക്കും. പുതിയ മന്ത്രിസഭ അധികാരമേല്‍ക്കുന്നതുവരെ കെയര്‍ടേക്കറായി മുഖ്യമന്ത്രി തുടരാനാണ്‌ സാധ്യത.