Breaking News

Trending right now:
Description
 
May 20, 2016

ഒ.രാജഗോപാല്‍ ചരിത്രവിജയം നേടി

image നേമത്ത്‌ ബിജെപിയുടെ ഒ.രാജഗോപാലിന്‌ ചരിത്രവിജയം. 8,671 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫിലെ സിറ്റിംഗ്‌ എംഎല്‍എ വി. ശിവന്‍കുട്ടിയെ മുട്ടുകുത്തിക്കുകയായിരുന്നു. ഇവിടെ യുഡിഎഫ്‌ സ്ഥാനാര്‍ഥി വി. സുരേന്ദ്രന്‍ പിള്ളയ്‌ക്ക്‌ 13,860 വോട്ട്‌ മാത്രമേ ലഭിച്ചുള്ളു. കെട്ടിവച്ച പണം പോലും കിട്ടാത്ത പരാജയമാണ്‌ സുരേന്ദ്രന്‍പിള്ള ഏറ്റുവാങ്ങിയത്‌. കേരള നിയമസഭയുടെ ചരിത്രത്തിലെ ആദ്യ ബിജെപി എംഎല്‍എ എന്ന ബഹുമതിയും ഇനി എണ്‍പത്താറുകാരനായ ഒ. രാജഗോപാലിനാണ്‌. പല തെരഞ്ഞെടുപ്പുകളിലും ബിജെപിയെ വിജയത്തിന്റെ വക്കോളമെത്തിച്ചിട്ടുള്ള രാജഗോപാല്‍ തന്നെ ബിജെപിയുടെ ആദ്യ നിയമസഭാംഗമായി. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ അവസാനം വരെ രാജഗോപാല്‍ മുന്നിട്ടുനിന്നു. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ നേമത്ത്‌ വി. ശിവന്‍കുട്ടിയോട്‌ 6,415 വോട്ടിന്‌ പരാജയപ്പെട്ട രാജഗോപാലിന്‌ ഇത്‌ മധുരപ്രതികാരം കൂടിയായി. നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ 30,507 നേടി മൂന്നാമതു വന്ന രാജഗോപാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത്‌ വിജയപ്രതീക്ഷ ഉയര്‍ത്തിയെങ്കിലും ഒടുവില്‍ 15,470 വോട്ടിന്റെ വ്യത്യാസത്തില്‍ കോണ്‍ഗ്രസിലെ ഡോ. ശശി തരൂരിനോടു പരാജയപ്പെട്ടു. കഴിഞ്ഞ വര്‍ഷം അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ 34,145 വോട്ടുകള്‍ നേടി ഇരുമുന്നണികളെയും അമ്പരപ്പിച്ചു. ഒടുവില്‍ നേമത്ത്‌ രണ്ടാമൂഴത്തില്‍ ശിവന്‍കുട്ടിയെ പരാജയപ്പെടുത്തി ചരിത്രം കുറിച്ചു. രാജഗോപാലിന്റെ വിജയത്തിനു പുറമെ മഞ്ചേശ്വരത്തു നേരിയ ഭൂരിപക്ഷത്തിനു തോറ്റ കെ.സുരേന്ദ്രനെയും വിജയികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനാണ്‌ പാര്‍ട്ടിക്ക്‌ താല്‍പര്യം. ഏഴുമണ്ഡലങ്ങളില്‍ ബിജെപിയാണ്‌ രണ്ടാമത്‌. ബിഡിജെഎസുമായുള്ള കൂട്ടുകെട്ട്‌ ഉദ്ദേശിച്ച ഫലം ഉണ്ടാക്കാനായില്ലെന്ന്‌ വിശ്വസിക്കുന്നവരാണ്‌ പാര്‍ട്ടിയില്‍ അധികംപേരും.