Breaking News

Trending right now:
Description
 
May 19, 2016

കുമ്മനം രാജശേഖരനും സുരേന്ദ്രനും തോല്‍വി സമ്മതിച്ചു

image വട്ടിയൂര്‍ കാവില്‍ ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ്‌ കുമ്മനം രാജശേഖരനും മഞ്ചേശ്വരത്ത്‌ ബിജെപി നേതാവ്‌ കെ.സുരേന്ദ്രനും പരാജയം സമ്മതിച്ചു. ഇഞ്ചോടിഞ്ച്‌ പോരാട്ടത്തിലൂടെയാണ്‌ കുമ്മനം പരാജയം ഏറ്റുവാങ്ങിയത്‌. കോണ്‍ഗ്രസിന്റെ കെ.മുരളീധരന്‍ കുമ്മനത്തെ മുട്ടുകുത്തിക്കുകയായിരുന്നു. ഏഴായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ മുരളീധരന്‍ വിജയിച്ചത്‌. 89 വോട്ടിനാണ്‌ മഞ്ചേശ്വരത്ത്‌ സുരേന്ദ്രന്റെ പരാജയം. യുഡിഎഫ്‌ സ്ഥാനാര്‍ഥി അബ്ദുള്‍റസാക്ക്‌ ശക്തമായ പോരാട്ടത്തിലൂടെയാണ്‌ സുരേന്ദ്രനെ മുട്ടുകുത്തിച്ചത്‌. 89 വോട്ട്‌ ഭൂരിപക്ഷം ആണെന്നിരിക്കെ വീണ്ടും വോട്ട്‌ എണ്ണണമെന്ന്‌ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.