Breaking News

Trending right now:
Description
 
May 19, 2016

തൃപ്പൂണിത്തുറയില്‍ മന്ത്രി കെ.ബാബു പരാജയപ്പെട്ടു

image തൃപ്പൂണിത്തുറ മണ്ഡലത്തില്‍ മന്ത്രി കെ.ബാബുവിനെ എല്‍ഡിഎഫ്‌ സ്ഥാനാര്‍ഥി ഡിവൈഎഫ്‌ഐ നേതാവ്‌ എന്‍.സ്വരാജ്‌ അട്ടിമറിയിലൂടെ പരാജയപ്പെടുത്തി. മൂവായിരത്തിനടുത്താണ്‌ ഭൂരിപക്ഷം. ബാര്‍ കോഴയില്‍ ആരോപണ വിധേയനായ ബാബുവിനെ ഇവിടുത്തെ ജനങ്ങള്‍ കൈവിടുകയായിരുന്നു. ഇവിടുത്തെ ജനങ്ങള്‍ തന്നെ കൈവിടില്ലെന്നും വിജയിക്കുമെന്നും ബാബു നേരത്തെ പറഞ്ഞിരുന്നു. ബിജെപി സ്ഥാനാര്‍ഥിക്ക്‌ 25,000നു മേല്‍ വോട്ട്‌ ലഭിച്ചു. അഴിമതിക്കെതിരേ നിലപാട്‌ സ്വീകരിച്ച ഇടതുപക്ഷത്തിന്‌ ജനങ്ങള്‍ നല്‍കിയ അംഗീകാരമാണിതെന്നു സ്വരാജ്‌ പ്രതികരിച്ചു. കേരളരാഷ്ട്രീയത്തില്‍ ഇതു നല്ലൊരു സന്ദേശമാണ്‌ നല്‍കാന്‍ കഴിഞ്ഞത്‌. വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ പാര്‍ട്ടിക്കു കഴിഞ്ഞുവെന്നും സ്വരാജ്‌ വ്യക്തമാക്കി.