Breaking News

Trending right now:
Description
 
May 19, 2016

ഷിബു ബേബിജോണ്‍ ഉള്‍പ്പെടെയുള്ള ആര്‍എസ്‌പി നേതാക്കള്‍ പരാജയപ്പെട്ടു

image നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍എസ്‌പിക്ക്‌ കനത്ത തിരച്ചടി. ആര്‍എസ്‌പിയുടെ എല്ലാ സ്ഥാനാര്‍ഥികളും പരാജയപ്പെട്ടു. ഇരവിപുരത്ത്‌ സംസ്ഥാന സെക്രട്ടറി എ. അസീസ്‌, കുന്നത്തൂരില്‍ ഉല്ലാസ്‌ കോവൂര്‍, ചവറയില്‍ മന്ത്രി ഷിബു ബേബി ജോണ്‍, കൈയ്‌പ്പമംഗലത്ത്‌ പിഎസ്‌യു മുന്‍ സംസ്ഥാന അധ്യക്ഷന്‍ എം.ടി. മുഹമ്മദ്‌ നഹാസ്‌ എന്നിവരാണ്‌ പരാജയപ്പെട്ടത്‌. അസീസിനെ സിപിഎമ്മിന്റെ എം. നൗഷാദാണ്‌ പരാജയപ്പെടുത്തിയത്‌. കുന്നത്തൂരില്‍ ആര്‍എസ്‌പിയില്‍നിന്നും പുത്തുപോയ കോവൂര്‍ കുഞ്ഞുമോനാണ്‌ വിജയിച്ചത്‌. ഷിബു ബേബിജോണിനെ സിഎംപിയുടെ ചവറ എന്‍. വിജയന്‍ പിള്ളയാണ്‌ പരാജയപ്പെടുത്തിയത്‌. കൈയ്‌പ്പമംഗലത്ത്‌ സിപിഐ സ്ഥാനാര്‍ഥി ഇ.ടി. ടൈസണ്‍ മാസ്റ്റര്‍ വിജയിച്ചു.