Breaking News

Trending right now:
Description
 
May 19, 2016

സംസ്ഥാന ഭരണം എല്‍ഡിഎഫ്‌ പിടിച്ചെടുത്തു; ഒ.രാജഗോപാല്‍ വിജയം ഉറപ്പിച്ചു

image കേരളത്തിന്റെ ഭരണചക്രം തിരിക്കാന്‍ കേവല ഭൂരിപക്ഷത്തിന്‌ 70 സീറ്റാണെന്നിരിക്കെഎല്‍ഡിഎഫ്‌ 91 മണ്ഡലങ്ങളില്‍ മുന്നേറ്റം നടത്തുന്നു. യുഡിഎഫ്‌ 47 സീറ്റില്‍ ലീഡ്‌ ചെയ്യുന്നു. എന്‍ഡിഎയുടെ ഒ.രാജഗോപാല്‍ നേമത്ത്‌ വിജയം ഉറപ്പിച്ചുകഴിഞ്ഞു. ഒ.രാജഗോപാല്‍വഴി ബിജെപി സംസ്ഥാനത്ത്‌ താമര വിരിയിച്ചു. പൂഞ്ഞാറില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി പി.സി.ജോര്‍ജ്‌ വിജയത്തോട്‌ അടുക്കുകയാണ്‌. 12,000 വോട്ടാണ്‌ ലീഡ്‌. കേരളാ കോണ്‍ഗ്രസ്‌ എമ്മിന്റെ ജോര്‍ജ്‌കുട്ടി അഗസ്‌തി ഇവിടെ രണ്ടാംസ്ഥാനത്താണ്‌. പാലായില്‍ കേരളാ കോണ്‍ഗ്രസ്‌ എം ചെയര്‍മാന്‍ കെ.എം.മാണി വിജയം ഉറപ്പിച്ചുകഴിഞ്ഞു. കോട്ടയത്ത്‌ യുഡിഎഫിന്റെ തിരുവഞ്ചൂര്‍ 20,000 വോട്ടിന്റെ ലീഡ്‌ ഉയര്‍ത്തി. കാഞ്ഞിരപ്പള്ളിയില്‍ കേരളാ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി പ്രഫ.എന്‍.ജയരാജ്‌ വിജയിച്ചു. പത്തനാപുരത്ത്‌ എല്‍ഡിഎഫിന്റെ കെ.ബി ഗണേഷ്‌കുമാറിന്‌ 20,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. കൊല്ലത്ത്‌ ആര്‍എസ്‌പിക്ക്‌ പരാജയം. സംസ്ഥാന സെക്രട്ടറി അസീസ്‌ തോറ്റു. ചവറിയില്‍ മന്ത്രി ഷിബു ബേബി ജോണ്‍ പിന്നിലാണ്‌. തൃപ്പൂണിത്തുറയില്‍ മന്ത്രി കെ.ബാബു പിന്നിലാണ്‌. കൊല്ലത്ത്‌ എല്‍ഡിഎഫിന്റെ മുകേഷ്‌ മുന്നില്‍. അഴീക്കോട്‌ എല്‍ഡിഎഫിന്റെ നിതീഷ്‌ കുമാര്‍ രണ്ടാംസ്ഥാനത്താണ്‌. ലീഗ്‌ സാഥാനാര്‍ഥി കെ.എം.ഷാജിയാണ്‌ മുന്നില്‍തൃക്കാക്കര യുഡിഎഫിന്റെ പി.ടി.തോമസ്‌ വിജയിച്ചു. തിരുവനന്തപുരത്ത്‌ എന്‍ഡിഎയുടെ ശ്രീശാന്ത്‌ രണ്ടാംസ്ഥാനത്താണ്‌. ഇവിടെ കോണ്‍ഗ്രസ്‌ പിന്നിലാണ്‌.

പ്രമുഖ നേതക്കളെല്ലാം മുന്നേറ്റം തുടരുകയാണ്‌. വി.എസ്‌ അച്യുതാനന്ദനും പിണറായി വിജയനും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും രമേശ്‌ ചെന്നിത്തലയും ലീഡ്‌ നിലനിര്‍ത്തുകയാണ്‌. തൃശൂര്‍, കൊല്ലം ജില്ലകള്‍ എല്‍ഡിഎഫ്‌ തൂത്തുവാരി. രാവിലെ എട്ടു മുതല്‍ ആരംഭിച്ച വോട്ടെണ്ണലില്‍ തുടക്കം മുതല്‍ എല്‍ഡിഎഫ്‌ ലീഡ്‌ നിലനിര്‍ത്തിപ്പോന്നു. കണ്ണൂരിലെ 10 മണ്ഡലങ്ങളിലും ഇടതുപക്ഷത്തിനാണ്‌ ലീഡ്‌. ഇരുക്കൂരില്‍ മാത്രമാണ്‌ യുഡിഎഫിന്‌ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചത്‌. ഇരുക്കൂരില്‍ കെ.സി. ജോസഫാണ്‌ യുഡിഎഫ്‌ സ്ഥാനാര്‍ഥി. വിമത ശല്യമുണ്ടായിട്ടും കെ.സിയെ ഇതു ബാധിച്ചില്ലെന്നാണ്‌ വോട്ടിംഗ്‌ നില സൂചിപ്പിക്കുന്നത്‌. എക്‌സിറ്റ്‌ പോള്‍ ഫലങ്ങള്‍ ഇടതുമുന്നണിക്ക്‌ അനുകൂലമാണ്‌. എന്നാല്‍, എക്‌സിറ്റ്‌പോളല്ല എണ്ണുന്നതെന്നും ജനങ്ങളുടെ വോട്ട്‌ ഇന്ന്‌ എണ്ണുമ്പോള്‍ യുഡിഎഫിന്‌ അധികാര തുടര്‍ച്ച ഉണ്ടാകുമെന്നായിരുു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നത്‌.