Breaking News

Trending right now:
Description
 
May 19, 2016

മുഖ്യമന്ത്രിപദം: പാര്‍ട്ടി തീരുമാനിച്ചാല്‍ ഏറ്റെടുക്കുമെന്ന്‌ വിഎസ്‌

image പാര്‍ട്ടി തീരുമാനിക്കുകയാണെങ്കില്‍ മുഖ്യമന്ത്രിപദം ഏറ്റെടുക്കുമെന്നു പ്രതിപക്ഷനേതാവ്‌ വി.എസ്‌.അച്യുതാനന്ദന്‍ തിരുവനന്തപുരത്ത്‌ വ്യക്തമാക്കി. തിരഞ്ഞെടുപ്പില്‍ 95 വരെ സീറ്റു ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചില മണ്ഡലങ്ങളില്‍ ത്രികോണമത്സരം നടക്കുന്നുണ്ടെങ്കിലും അഭിമാനകരമായ വിജയം എല്‍ഡിഎഫ്‌ നേടും. മലമ്പുഴയില്‍ തനിക്കു ഭൂരിപക്ഷം കൂടുമെന്നും വിഎസ്‌ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട്‌ ജനങ്ങള്‍ പലതും ചിന്തിക്കുന്നുണ്ടാകും അതൊന്നും ഞാന്‍ അവിശ്വസിക്കുന്നില്ല. വേറെ വ്യാഖ്യാനങ്ങളൊന്നും വേണ്ടെന്നും പാര്‍ട്ടിയുടെ വാക്കാണ്‌ അവസാനത്തേതെന്നും വിഎസ്‌ കൂട്ടിച്ചേര്‍ത്തു. വിലക്കയറ്റം സൃഷ്ടിക്കുന്നവരോട്‌ സന്ധിയില്ലെന്നു പാലക്കാട്‌ ഗസ്റ്റ്‌ ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട്‌ വ്യക്തമാക്കി. മലമ്പുഴയില്‍ വിഎസിന്റെ ലീഡ്‌ 10,000 കടന്നു. യുഡിഎഫ്‌ ഇവിടെ മൂന്നാംസ്ഥാനത്താണ്‌. മുഖ്യമന്ത്രി ആരാകും എന്ന കാര്യത്തില്‍ പാര്‍ട്ടിക്ക്‌ ഏകാഭിപ്രായമായിരിക്കുമെന്നു എല്‍ഡിഎഫ്‌ കണ്‍വീനര്‍ വൈക്കം വിശ്വന്‍ കോട്ടയത്ത്‌ മാധ്യമങ്ങളോട്‌ പറഞ്ഞു. പി.സി.ജോര്‍ജ്‌ ജയിച്ചാലും പാര്‍ട്ടിക്കുവേണ്ട. എല്‍ഡിഎഫിന്‌ എതിരായിനിന്നു മത്സരിച്ച ആളെ ഉള്‍ക്കൊള്ളാനാവില്ല. മാണിയോടുള്ള സമീപനത്തില്‍ മാറ്റമില്ലെന്നും മാണിവിഭാഗത്തെ മുന്നണിയില്‍ എടുക്കുന്ന സാഹചര്യം ഇപ്പോഴില്ലെന്നും വൈക്കം വിശ്വന്‍ വ്യക്തമാക്കി.