Breaking News

Trending right now:
Description
 
May 18, 2016

വിഎസ്‌ വോട്ടു ചെയ്യുന്നത്‌ ഒളിഞ്ഞുനോക്കിയ സുധാകരന്‌ എതിരേ റിപ്പോര്‍ട്ട്‌ നല്‍കി

image പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദന്‍ വോട്ടു ചെയ്‌തപ്പോള്‍ അമ്പലപ്പുഴമണ്ഡലം എല്‍ഡിഎഫ്‌ സ്ഥാനാര്‍ഥി ജി.സുധാകരനെതിരെ ജില്ലാകലക്ടര്‍ സംസ്ഥാന തിരഞ്ഞെടുപ്പ്‌ കമ്മീഷണര്‍ക്ക്‌ റിപ്പോര്‍ട്ട്‌ നല്‍കി. പ്രിസൈഡിങ്‌ ഓഫിസര്‍ നല്‍കിയ വിശദീകരണം പരിശോധിച്ചശേഷമാണ്‌ കലക്ടര്‍ ആര്‍.ഗിരിജ റിപ്പോര്‍ട്ട്‌ നല്‍കിയത്‌. വി.എസ്‌.അച്യുതാനന്ദന്‍ വോട്ടുചെയ്യുമ്പോള്‍ ആര്‍ക്കാണെന്നു പോളിങ്‌ ബൂത്തില്‍കയറി ജി.സുധാകരന്‍ നിരീക്ഷിച്ചുവെന്നാണ റിപ്പോര്‍ട്ടിലുള്ളത്‌. മാധ്യമങ്ങളില്‍ സുധാകരന്‍ ഒളിഞ്ഞുനോക്കുന്ന ചിത്രവും പുറത്തുവന്നിരുന്നു. പ്രിസൈഡിങ്‌ ഓഫിസറുടെ അനുമതിയില്ലാതെ പോളിങ്‌ ബൂത്തിനുള്ളില്‍ ഒരു പ്രവൃത്തിയിലും ഏര്‍പ്പെടരുതെന്ന ചട്ടം സുധാകരന്‍ ലംഘിച്ചുവെന്നാണ്‌ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. സംഭവത്തില്‍ അടിയന്തരമായി കേസ്‌ രജിസ്‌റ്റര്‍ ചെയ്യാന്‍ ആലപ്പുഴ എസ്‌പിക്ക്‌ മുഖ്യതിരഞ്ഞെടുപ്പ്‌ ഓഫിസര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. അതേസമയം ബൂത്തിന്റെ പരമാധികാരിയായ പ്രിസൈഡിങ്‌ ഓഫീസര്‍ക്കെതിരെയും നടപടിയുണ്ടാകാം. ഒരുവോട്ടര്‍ വോട്ടു ചെയ്യുമ്പോള്‍ മറ്റുള്ളവരെ അകത്തുകയറ്റിയതും പരസഹായം ആവശ്യമുണ്ടോയെന്നു തിരക്കാതെ വോട്ടര്‍ക്കൊപ്പം സഹായിയെ നിര്‍ത്തിയതും ചട്ടലംഘനമാണ്‌. ഒരേസമയം അധികം പേര്‍ അകത്തുകയറുന്നത്‌ തടയാന്‍ പൊലീസിനോട്‌ ആവശ്യപ്പെടാതിരുന്നതിനും അദ്ദേഹം മറുപടി പറയേണ്ടിവരും.