Breaking News

Trending right now:
Description
 
May 18, 2016

വോട്ടിനു പണം: യുഡിഎഫ്‌ സ്ഥാനാര്‍ഥിക്കെതിരെ കേസെടുത്തു

image പട്ടാമ്പിയിലെ യുഡിഎഫ്‌ സ്ഥാനാര്‍ഥി സി.പി. മുഹമ്മദിനെതിരേ വോട്ടിനു പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ പൊലീസ്‌ കേസെടുത്തു. കഴിഞ്ഞ നാലാംതിയതി വിളയൂര്‍ പഞ്ചായത്തിലെ എടപ്പലം സ്വദേശിയായ വീട്ടമ്മയ്‌ക്ക്‌ പണംനല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ്‌ പരാതി. എല്‍ഡിഎഫ്‌ സ്ഥാനാര്‍ഥി മുഹമ്മദ്‌ മുഹ്‌സിന്റെ ചീഫ്‌ ഇലക്ഷന്‍ ഏജന്റും എല്‍ഡിഎഫ്‌ മണ്ഡലം കണ്‍വീനറുമായ പി.എം.വാസുദേവനാണ്‌ പരാതി നല്‍കിയത്‌. പണം നല്‍കിയെന്നുള്ള പരാതിക്കൊപ്പം തെളിവായി വീഡിയോയും നല്‍കി. സമൂഹ മാധ്യമങ്ങളിലും ടിവി ചാനലുകളിലും വീഡിയോ ചിത്രം വന്നിരുന്നു. സി.പി. മുഹമ്മദ്‌ വോട്ടര്‍ക്ക്‌ പണം നല്‍കുന്ന വീഡിയോ ദൃശ്യം സിപിഎം പോളിറ്റ്‌ ബ്യൂറോ അംഗം പിണറായി വിജയനാണ്‌ ഫേസ്‌ബുക്കിലൂടെ പുറത്തുവിട്ടത്‌. ഇതോടെ സംഭവം വിവാദമാകുകയും ചെയ്‌തു. പട്ടാമ്പി മജിസ്‌ട്രേറ്റ്‌ കോടതിയുടെ അനുമതിയോടെയാണ്‌ പൊലീസ്‌ കേസ്‌ റജിസ്റ്റര്‍ ചെയ്‌തത്‌. ആരോപണം യുഡിഎഫ്‌ സ്ഥാനാര്‍ഥി അന്നുതന്നെ നിഷേധിച്ചിരുന്നു. കാന്‍സര്‍ രോഗിയുടെ വീട്ടില്‍ ചെന്നപ്പോള്‍ വീട്ടമ്മയെ ആശ്വസിപ്പിച്ചതു തെറ്റായി വ്യാഖ്യാനിച്ചുവെന്ന്‌ സി.പി. മുഹമ്മദ്‌ കുറ്റപ്പെടുത്തുകയും ചെയ്‌തു.