Breaking News

Trending right now:
Description
 
May 17, 2016

മാന്‍ ബുക്കര്‍ പുരസ്‌കാരം ഡെബോറ സ്‌മിത്തിന്‌

image മാന്‍ ബുക്കര്‍ പുരസ്‌കാരം ഇംഗ്ലീഷുകാരിയായ ഡെബോറ സ്‌മിത്തിന്‌. കൊറിയന്‍ സാഹിത്യകാരി ഹാന്‍ കാങിന്റെ ദി വെജിറ്റേറിയന്‍ എന്ന പുസ്‌തകം പരിഭാഷപ്പെടുത്തിയതിനാണ്‌ ഇരുപത്തിയൊന്നുകാരിയായ ഡെബോറയെ തേയി പുരസ്‌കാരം എത്തിയത്‌. ബിരുദം പൂര്‍ത്തിയാക്കിയെങ്കിലും കൊറിയഭാഷയുമായി യാതൊരു ബന്ധവും സ്‌മിത്തിന്‌ ഉണ്ടായിരുന്നില്ല. രണ്ടുവര്‍ഷത്തെ കൊറിയന്‍ പഠനത്തിനുശേഷമാണ്‌ ദി വെജിറ്റേറിയന്‍ പരിഭാഷപ്പെടുത്തുന്നത്‌. പുസ്‌തകം പ്രസിദ്ധീകരിക്കാനായി ആദ്യത്തെ പ്രസാധകരെ സമീപിച്ചപ്പോള്‍ വേദനാജനകമായ അനുഭവമാണ്‌ ഉണ്ടായതെന്നു സ്‌മിത്ത്‌ പറയുന്നു. എങ്കിലും നിരാശനായില്ല. തുടര്‍ന്നാണ്‌ പ്രസാധകരായ പോര്‍ട്ടോബെല്ലോ ബുക്‌സ്‌ സമീപിച്ചത്‌. തിരുത്തലുകള്‍ വരുത്താന്‍ ഒരുവര്‍ഷംകൂടി ചെലവഴിച്ചശേഷമാണ്‌ പ്രസിദ്ധീകരണത്തിനായി കൈമാറിയതെന്നും സ്‌മിത്ത്‌ വ്യക്തമാക്കി. ഒരു എഴുത്തുകാരന്‌ അദ്ദേഹത്തിന്റെ സാഹിത്യരംഗത്തെ സമഗ്ര സംഭാവനകളെ പരിഗണിച്ച്‌ നല്‍കിയിരുന്ന പുരസ്‌കാരമാണിത്‌. എന്നാല്‍ ഈ വര്‍ഷം മുതലാണ്‌ പരിഭാഷയ്‌ക്കുകൂടി സമ്മാനിക്കുന്നത്‌. സാഹിത്യകാരി ഹാന്‍ കാങും വിവര്‍ത്തക സ്‌മിത്തും പുരസ്‌കാരം പങ്കിടും.