Breaking News

Trending right now:
Description
 
May 17, 2016

എല്‍ഡിഎഫ്‌ മുന്നേറുമെന്ന്‌ എക്‌സിസ്‌റ്റ്‌ പോള്‍

image കേരളത്തില്‍ എ്‌ല്‍ഡിഎഫ്‌ മുന്നേറ്റമാണെന്ന്‌ എക്‌സിസ്‌റ്റ്‌പോള്‍ ഫലങ്ങള്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്നു ഇന്നലെ പുറത്തുവിട്ട എക്‌സിസ്റ്റ്‌പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നു. 101 സീറ്റുവരെയാണ്‌ എല്‍ഡിഎഫിന്‌ വിവിധ സര്‍വേകള്‍ പ്രവചിക്കുന്നത്‌. നാലു സര്‍വേകള്‍ എല്‍ഡിഎഫിനു ഭൂരിപക്ഷവും ഒരെണ്ണം യുഡിഎഫിന്‌ മേല്‍ക്കോയ്‌മയും പ്രവചിക്കുന്നു. ബിജെപി അക്കൗണ്ട്‌ തുറക്കുമെന്നും സര്‍വേ പ്രവചിക്കുന്നുണ്ട്‌. ആകെയുള്ള 140 സീറ്റില്‍ എല്‍ഡിഎഫ്‌ 88-101 സീറ്റുകള്‍ നേടുമെന്നു ആക്‌സിസ്‌ മൈ ഇന്ത്യ സര്‍വേ ചൂണ്ടിക്കാട്ടുന്നു. യുഡിഎഫിന്‌ 38-48 സീറ്റും, എന്‍ഡിഎയ്‌ക്ക്‌ 1-4 സീറ്റും മറ്റുള്ളവര്‍ 0-3 ഉം സീറ്റുകള്‍ നേടുമെന്നാണ്‌ ആക്‌സിസ്‌ മൈ ഇന്ത്യ സര്‍വേയില്‍ കണ്ടെത്തിയിരിക്കുന്നത്‌. മന്ത്രിമാരായ കെ.എം.മാണി, കെ.പി.മോഹനന്‍, എം.കെ.മുനീര്‍, ഇബ്രാഹിംകുഞ്ഞ്‌, കെ.ബാബു എന്നിവര്‍ പരാജയപ്പെടുമെന്നും സര്‍വേ പ്രവചിക്കുന്നു. ചതിഷേകണ മത്സരം നടക്കുന്ന പൂഞ്ഞാറില്‍ പി.സി.ജോര്‍ജ്‌ വിജയിക്കുമെന്നാണ്‌ ഇവരുടെ പ്രവചനം. ന്യൂസ്‌ നേഷന്‍ സര്‍വേയില്‍ ഐക്യജനാധിപത്യമുന്നണിക്ക്‌ കൂടുതല്‍ സീറ്റു ലഭിക്കുമന്നു എക്‌സിറ്റ്‌പോള്‍ പറയുന്നു. യുഡിഎഫിന്‌ 70, എല്‍ഡിഎഫിന്‌ 69, എന്‍ഡിഎ-1 എന്നിങ്ങനെയാണ്‌ ഇവരുടെ പ്രവചനം. ഇന്ത്യാ ടുഡേ-സി വോട്ടര്‍ സര്‍വേയില്‍ എല്‍ഡിഎഫ്‌ 74-82, യുഡിഎഫ്‌ 54-62, ബിജെപി-4, മറ്റുള്ളവര്‍ 4 എന്നിങ്ങനെയാണ്‌ പ്രവചിച്ചിരിക്കുന്നത്‌. ടുഡേയ്‌സ്‌ ചാണക്യ എക്‌സിസ്റ്റ്‌പോള്‍ ഫലവും എല്‍ഡിഎഫിനൊപ്പമാണ്‌. എല്‍ഡിഎഫിന്‌ 75 സീറ്റുകള്‍ കിട്ടുമ്പോള്‍ യുഡിഎഫ്‌ 57 സീറ്റുകള്‍കൊണ്ട്‌ തൃപ്‌തിപ്പെടേണ്ടിവരും. എന്‍ഡിഎ എട്ടുസീറ്റുനേടുമെന്നും സര്‍വേ പ്രവചിക്കുന്നുണ്ട്‌. ബംഗാളില്‍ മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ്‌ വീണ്ടും അധികാരത്തില്‍വരുമെന്നാണ്‌ എക്‌സിസ്‌റ്റ്‌പോള്‍. ആസാമില്‍ ബിജെപി ചരിത്രവിജയം നേടുമെന്നും തമിഴ്‌നാട്ടില്‍ ഡിഎംകെ-കോണ്‍ഗ്രസ്‌ സഖ്യം അധികാരത്തില്‍വരുമെന്നും ചില എക്‌സിസ്‌റ്റ്‌ പോളുകള്‍ പറയുന്നു.