Breaking News

Trending right now:
Description
 
May 17, 2016

വോട്ടെടുപ്പിനിടെ ഏഴുപേര്‍ കുഴഞ്ഞുവീണു മരിച്ചു

image സംസ്ഥാനത്ത്‌ ഇന്നലെ നടന്ന തിരഞ്ഞെടുപ്പില്‍ വിവിധ സ്ഥലങ്ങളില്‍ വോട്ടുചെയ്യാനെത്തിയ ഏഴുപേര്‍ കുഴഞ്ഞുവീണു മരിച്ചു. ആലപ്പുഴ കുത്തിയത്തോട്‌ ദേവസ്വം തറ മോഹന്‍ദാസിന്റെ ഭാര്യ കോമളം (60) തുറവൂര്‍ ടിഡി ഹൈസ്‌കൂളില്‍ വോട്ടു ചെയ്‌ത്‌ പുറത്തേക്ക്‌ ഇറങ്ങുന്നതിനിടെ കുഴിഞ്ഞുവീണു. ഉദ്യോഗസ്ഥരുംമറ്റും ചേര്‍ന്ന്‌ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. ഇടുക്കി ഉടുമ്പഞ്ചോല നിയോജക മണ്ഡലത്തിലെ വണ്ടന്മേട്‌ പുറ്റടിയില്‍ വോട്ടുചെയ്‌തു മടങ്ങാനൊരുങ്ങിയ അമ്പലമേട്‌ ശോഭനഭവനത്തില്‍ രാമകൃഷ്‌ണന്‍ (തോമസ്‌ -55) മരിച്ചു. രാവിലെ ഏഴരയോടെയാണ്‌ സംഭവം. പുറ്റടിയി എന്‍എസ്‌പിഎച്ച്‌എസിലെ ബൂത്തില്‍നിന്ന്‌ ഇറങ്ങവേ കുഴഞ്ഞുവീഴുകയായിരുന്നു. കണ്ണൂര്‍ കൂത്തുപറമ്പു മണ്ഡലത്തിലെ വോട്ടര്‍ പാനൂര്‍ പുല്ലക്കര 130-ാം നമ്പര്‍ ബൂത്തില്‍ വേലന്റവിടെ ബാലന്‍ (58) വോട്ടുചെയ്‌ത്‌ ഇറങ്ങിയ ഉടന്‍ കുഴഞ്ഞുവീണു മരിച്ചു. മലപ്പുറത്ത്‌ പൊന്നാനിയില്‍ വോട്ട്‌ ചെയ്യാന്‍ പോളിംഗ്‌ ബൂത്തിലേക്ക്‌ പുറപ്പെട്ട ഈഴവത്തിരുത്തി കോട്ടപ്പറ സ്വദേശി കുത്താടിത്തറയില്‍ വേലായുധന്‍ (75) കുഴഞ്ഞുവീണു മരിച്ചു. ഇന്നലെ രാവിലെ ഏഴരയോടെയാണ്‌ സംഭവം. മാനന്തവാടി പള്ളിക്കല്‍ ജിഎല്‍പി സ്‌കൂളിലെ ബൂത്തിലെത്തി വോട്ടുചെയ്‌തു മടങ്ങിയ എടവക വീട്ടില്‍ കാരങ്കോട്‌ കോളനിയിലെ രാജന്‍ (40) മരിച്ചു. കോഴിക്കോട്‌ പേരാമ്പ്ര സികെജി ഗവ. കോളജിലെ 59-ാം നമ്പര്‍ ബൂത്തില്‍ വോട്ടു ചെയ്യാനെത്തിയ കിഴക്കന്‍ പേരാമ്പ്രയിലെ കലയാട്ടുപുറത്ത്‌ കുഞ്ഞബ്ദുള്ള ഹാജി (72) കുഴഞ്ഞുവീണു മരിച്ചു. രാവിലെ ആറേമുക്കാലോടെ റോഡില്‍നിന്ന്‌ കോളജിലേക്കുള്ള ചവിട്ടുപടികയറി മൈതാനത്തെത്തിയപ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു.