Breaking News

Trending right now:
Description
 
May 17, 2016

വിഎസും ഭാര്യയുടെ വോട്ടുചെയ്യുന്നത്‌ നോക്കിയ ജി.സുധാകരനെതിരെ അന്വേഷണം

image പ്രതിപക്ഷനേതാവ്‌ വി.എസ്‌.അച്യുതാനന്ദനും ഭാര്യ വസുമതിയും വോട്ടു ചെയ്യുന്നത്‌ അമ്പലപ്പുഴയിലെ എല്‍ഡിഎഫ്‌ സ്ഥാനാര്‍ഥി ജി.സുധാകരന്‍ നോക്കിയെന്നു പരാതി. ഇതുസംബന്ധിച്ച്‌ ില്ലാ കലക്ടര്‌ ആര്‍.ഗിരിജ അന്വേഷണത്തിനു ഉത്തരവിട്ടു. യുഡിഎഫ്‌ സ്ഥാനാര്‍ഥി ഷേക്ക്‌ പി.ഹാരിസിന്റെ ചീഫ്‌ ഇലക്ഷന്‍ ഏജന്റ്‌ സുനില്‍ ജോര്‍ജാണ്‌ പരാതി നല്‍കിയത്‌. സ്വതന്ത്രമായി വോട്ടുചെയ്യുന്നതു സ്ഥാനാര്‍ഥി തടസപ്പെടുത്തിയെന്നാണ്‌ പരാതി. പോളിംഗ്‌ നടപടികള്‍ ഇവിടെ അരമണിക്കൂറോളം തടസപ്പെട്ടതായും ഈ നടപടി തിരഞ്ഞെടുപ്പു ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണെന്നും അതിനാല്‍ തിരഞ്ഞെടുപ്പു ചട്ടമനുസരിച്ചുള്ള നിയമനടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌. അമ്പലപ്പുഴ മണ്ഡലത്തിലെ 63-ാം നമ്പര്‍ ബൂത്തില്‍ (പറവൂര്‍ ഗവ. ഹൈസ്‌കൂള്‍) ഇന്നലെ വൈകുന്നേരം 4.15നാണ്‌ പ്രതിപക്ഷനേതാവ്‌ വി.എസ്‌. അച്യുതാനന്ദനും ഭാര്യ വസുമതിയും വോട്ടു ചെയ്യാനെത്തിയത്‌. മകന്‍ അരുണ്‍കുമാറാണ്‌ വിഎസിനെ വോട്ടു ചെയ്യാന്‍ സഹായിച്ചത്‌. ഇവര്‍ക്കൊപ്പം ബൂത്തില്‍ കടന്ന ജി.സുധാകരന്‍ വിഎസ്‌ വോട്ടു ചെയ്യുന്നതു നോക്കിയെന്നാണ്‌ പരാതി. തുടര്‍ന്ന്‌ വസുമതി വോട്ടുചെയ്യാന്‍ ഒരുങ്ങുമ്പോള്‍ എത്തിനോക്കുകയും ചെയ്‌തു. വിഎസ്‌ വോട്ടു രേഖപ്പെടുത്തുമ്പോള്‍ ജി. സുധാകരന്‍ അദ്ദേഹത്തിനടുത്തെത്തി വോട്ടിംഗ്‌ മെഷീനില്‍ നോക്കി രണ്ടാമത്തെ ചിഹ്നമാണെന്നു പറയുകയും വോട്ടിംഗിന്റെ രഹസ്യസ്വഭാവം നഷ്ടപ്പെടുത്തിയെന്നും പരാതിയിലുണ്ട്‌.