Breaking News

Trending right now:
Description
 
May 16, 2016

ഇതു ചരിത്രമുഹൂര്‍ത്തം; ഗവര്‍ണര്‍ വോട്ടു രേഖപ്പെടുത്തി

image ഇത്തവണത്തെ കേരള നിയമസഭാ തിരഞ്ഞെടുപ്പ്‌ ചരിത്ര മുഹൂര്‍ത്തത്തിനു സാക്ഷിയായി. കേരള ഗവര്‍ണര്‍ ജസ്റ്റീസ്‌ പി. സദാശിവം വട്ടിയൂര്‍ക്കാവ്‌ മണ്ഡലത്തില്‍ വോട്ട്‌ രേഖപ്പെടുത്തി. ചരിത്രത്തിലാദ്യമായാണ്‌ കേരളത്തിന്റെ ഗവര്‍ണര്‍ സംസ്ഥാനത്തു നടക്കുന്ന ഒരു തിരഞ്ഞെടുപ്പില്‍ ആദ്യമായി വോട്ട്‌ ചെയ്യുന്നത്‌. വട്ടിയൂര്‍ക്കാവ്‌ മണ്ഡലത്തിലെ 68-ാം നമ്പര്‍ ബൂത്തായ ജവഹര്‍ നഗര്‍ എല്‍പി സ്‌കൂള്‍ ആന്‍ഡ്‌ നഴ്‌സറി സ്‌കൂളിലാണ്‌ ഗവര്‍ണര്‍ പി. സദാശിവവും പത്‌നി സരസ്വതി സദാശിവവും വോട്ട്‌ രേഖപ്പെടുത്തിയത്‌. സാധാരണക്കാരായ വോട്ടര്‍മാര്‍ക്കൊപ്പം ക്യൂവില്‍ ഊഴം കാത്തുനിന്നാണ്‌ സുപ്രീം കോടതി മുന്‍ ചീഫ്‌ ജസ്റ്റീസ്‌ കൂടിയായ ഗവര്‍ണര്‍ വോട്ട്‌ ചെയ്‌തത്‌. വോട്ടവകാശമുള്ള എല്ലാവരും സമ്മതിദാന അവകാശം വിനിയോഗിക്കണമെന്ന്‌ അദ്ദേഹം അഭ്യര്‍ത്ഥിച്ചു. 100 ശതമാനം പോളിംഗാണ്‌ താന്‍ പ്രതീക്ഷിക്കുന്നത്‌. സംസ്ഥാനത്തിന്റെ പ്രഥമ പൗരനെന്ന നിലയില്‍ കടമ നിര്‍വഹിച്ച്‌ മാതൃക കാണിച്ചു. എല്ലാ പൗരന്മാരും വോട്ട്‌ രേഖപ്പെടുത്തിയാല്‍ മാത്രമേ ജനാധിപത്യം ശക്തിപ്രാപിക്കൂവെന്നും ഗവണര്‍ പി. സദാശിവം പറഞ്ഞു.