Breaking News

Trending right now:
Description
 
May 16, 2016

മുകേഷിനെതിരെ ആരോപണങ്ങളുമായി സരിത; തിരഞ്ഞെടുപ്പു കമ്മീഷനു പരാതി നല്‍കും

image കൊല്ലത്തെ ഇടതുമുന്നണി സ്ഥാനാര്‍ഥിയും നടനുമായ മുകേഷിനെതിരെ ആരോപണങ്ങളുമായി ആദ്യ ഭാര്യ സരിത രംഗത്തെത്തി. സ്വന്തം കുടുംബം നോക്കാത്തവന്‍ എങ്ങനെയാണ്‌ നാടുഭരിക്കുക എന്നാണ്‌ സരിത ചോദിക്കുന്നത്‌. വിവാഹമോചനം നേടാതെ എങ്ങനെയാണ്‌ എന്റെ പേര്‌ ഭാര്യസ്ഥാനത്തുനിന്ന്‌ മുകേഷ്‌ ഒഴിവാക്കുക. എന്റെ പാസ്‌പോര്‍ട്ടില്‍ ഇപ്പോഴും ഭര്‍ത്താവിന്റെ പേരിന്റെ സ്ഥാനത്ത്‌ മുകേഷ്‌ എന്നാണെന്നും ദുബായില്‍ കഴിയുന്ന സരിത പറയുന്നു. തിരഞ്ഞെടുപ്പ്‌ സത്യവാങ്‌ മൂലത്തില്‍ മക്കളുടെ സ്ഥാനത്ത്‌ ഇല്ല എന്നാണ്‌ മുകേഷ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌. വളരെ വൈകിയാണ്‌ സത്യവാങ്‌മൂലത്തിലെ കാര്യങ്ങള്‍ അറിഞ്ഞത്‌. മക്കളെ പഠിപ്പിക്കുന്നത്‌ വളരെ കഷ്ടപ്പെട്ടാണെന്നും ചെറിയതോതില്‍ ഡബ്ബിങ്‌ നടത്തിയാണ്‌ ജീവിക്കുന്നതെന്നും സരിത ദുബായില്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയെന്നാണ്‌ റിപ്പോര്‍ട്ട്‌. വിവാഹമോചനം സംബന്ധിച്ച കേസ്‌ ഇപ്പോഴും എറണാകുളം കുടുംബക്കോടതിയിലുണ്ട്‌. പണത്തോട്‌ ആര്‍ത്തിയുള്ള മനുഷ്യനാണ്‌ മുകേഷെന്നും സ്‌ത്രീകളെ ബഹുമാനിക്കാന്‍ അറിയാത്ത അപകടകാരിയാണെന്നും സരിത കുറ്റപ്പെടുത്തി. സത്യവാങ്‌ മൂലത്തില്‍ തന്റെയും മക്കളുടെയും പേര്‌ ഉള്‍പ്പെടുത്താതിരുന്നതിനെതിരെ തിരഞ്ഞെടുപ്പു കമ്മീഷനു പരാതി നല്‍കുമെന്നും സരിത വ്യക്തമാക്കി. മുകേഷിന്‌ വിജയം നേരുന്നുവെന്നും സരിത കൂട്ടിച്ചേര്‍ത്തു.