Breaking News

Trending right now:
Description
 
May 15, 2016

സ്‌മാര്‍ട്‌സിറ്റി കമ്പനിയുടെ ബോര്‍ഡ്‌ യോഗം ദുബായില്‍

image കൊച്ചി സ്‌മാര്‍ട്‌സിറ്റി കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ്‌ യോഗം ഇന്നു ദുബായില്‍ നടക്കും. പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ പുരോഗതി അവലോകനമായിരിക്കും പ്രധാന അജന്‍ഡ. രണ്ടാം ഘട്ടത്തിന്റെ ഭാഗമായി മൊത്തം 55 ലക്ഷം ചതുരശ്ര അടി വിസ്‌തൃതിയില്‍ സാന്‍ഡ്‌സ്‌ ഇന്‍ഫ്രാ ബില്‍ഡിങ്ങിന്റെയും ഹോളിഡേ ഗ്രൂപ്പിന്റെയും ടവറുകളുടെ നിര്‍മാണം ഈയിടെ തുടങ്ങിയിരുന്നു. പദ്ധതി പൂര്‍ത്തീകരണത്തിന്റെ മൂന്നാംഘട്ട ആസൂത്രണവും യോഗത്തില്‍ വിലയിരുത്തും. ആദ്യ ഐടി ടവറില്‍ നാലു പ്രമുഖ ഐടി കമ്പനികള്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. മൂന്നുലക്ഷം ചതുരശ്ര അടിയില്‍ സ്ഥാപിക്കുന്ന ജെംസ്‌ മോഡേണ്‍ അക്കാദമിയുടെ നിര്‍മാണം 2016 ഒക്ടോബറില്‍ പ്രവേശനം ആരംഭിക്കാന്‍ കഴിയുംവിധമാണ്‌ നിര്‍മാണ ജോലികള്‍ പുരോഗമിക്കുന്നത്‌. ആദ്യ ഐടി ടവറില്‍ നാലു പ്രമുഖ ഐടി കമ്പനികള്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന്‌ കൊച്ചി സ്‌മാര്‍ട്‌സിറ്റി വൈസ്‌ ചെയര്‍മാന്‍ ജാബിര്‍ ബിന്‍ ഹാഫിസ്‌ വ്യക്തമാക്കി. അമേരിക്ക ആസ്ഥാനമായി 90ലേറെ രാജ്യങ്ങളില്‍ ഓയില്‍ ഫീല്‍ഡ്‌ സേവനരംഗത്തു പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ കമ്പനികളിലൊന്നായ ബേക്കര്‍ ഹ്യൂഗ്‌സ്‌, ആഗോള ഏവിയേഷന്‍ മേഖലയ്‌ക്ക്‌ ഐടി സൊലൂഷന്‍സ്‌ നല്‍കുന്ന ഐബിഎസ്‌, പ്രമുഖ അന്താരാഷ്‌ട്ര റീടെയ്‌ല്‍ സ്ഥാപനങ്ങള്‍ക്കു സങ്കീര്‍ണങ്ങളായ ഐടി, എന്‍ജിനിയറിംഗ്‌ ആപ്ലിക്കേഷനുകള്‍ നല്‍കുന്ന ലിറ്റ്‌മസ്‌7, ജെനോമിക്‌സ്‌ ഗവേഷണരംഗത്തെ അഗ്രിജെനോം എന്നിവയാണ്‌ ഈ കമ്പനികള്‍