Breaking News

Trending right now:
Description
 
May 15, 2016

നൂറു സീറ്റ്‌നേടി ഭരണം പിടിക്കുമെന്ന്‌ പിണറായി; ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന്‌ ഉമ്മന്‍ചാണ്ടി

image യുഡിഎഫും എല്‍ഡിഎഫം തമ്മിലാണ്‌ മത്സരമെന്നും ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. നിലവിലുള്ളതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടും. ബിജെപി ഇത്തവണയും അക്കൗണ്ട്‌ തുറക്കില്ല. സിപിഎമ്മിന്റെ അക്രമത്തിനെതിരായ വിധിയെഴുത്താകും തിരഞ്ഞെടുപ്പ്‌ ഫലം. ബിജെപി തന്നെ നേരിടുന്നത്‌ രാഷ്ട്രീയമായി ആണെങ്കില്‍ സിപിഎം കഴിഞ്ഞ അഞ്ചവര്‍ഷവും നേരിട്ടത്‌ വ്യക്തിപരമായ ആക്രമണത്തിലൂടെയാണ്‌. എത്രയോ അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ചു. എന്റെ നെഞ്ചത്താണ്‌ കല്ലെറിഞ്ഞത്‌. ജനങ്ങളുമായുള്ള തന്റെ ബന്ധവും അടുപ്പവും ഭയപ്പെടുത്തുന്നതിനാലാണ്‌ സിപിഎം വ്യക്തിപരമായി തന്നെ വേട്ടയാടുന്നതെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. അതേസമയം, നൂറു സീറ്റുകള്‍ നേടി എല്‍ഡിഎഫ്‌ ഭരണം പിടിക്കുമെന്നു പിണറായി വിജയന്‍ പ്രഖ്യാപിച്ചു. വന്‍വിജയമാണ്‌ എല്‍ഡിഎഫിനെ കാത്തിരിക്കുന്നതെന്ന പ്രതീക്ഷ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി പ്രകടിപ്പിച്ചു. ബിജെപി അക്കൗണ്ട്‌ തുറന്നാല്‍ അതിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസ്‌ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മൂന്നക്കത്തോടെ എല്‍ഡിഎഫ്‌ വിജയിക്കുമെന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ വ്യക്തമാക്കി.