Breaking News

Trending right now:
Description
 
May 15, 2016

ജിഷ വധക്കേസ്‌: ഡിഎന്‍എ പരിശോധനയിലൂടെ കൊലയാളിയെ തിരിച്ചറിഞ്ഞു

image പെരുമ്പാവൂരില്‍ ജിഷ വധക്കേസില്‍ ഡിഎന്‍എ പരിശോധനയിലൂടെ കൊലയാളിയെ തിരിച്ചറിഞ്ഞതായി സൂചന. കൊല്ലപ്പെടുന്ന സമയത്ത്‌ ജിഷ ധരിച്ചിരുന്ന ചുരിദാറിലും ശരീരത്ത്‌ കടിയേറ്റ ഭാഗങ്ങളിലും പറ്റിപ്പിടിച്ച ഉമിനീരാണ്‌ കൊലയാളിപോലുമറിയാതെ ബാക്കിവച്ചുപോയ നിര്‍ണായക തെളിവ്‌. കാക്കനാട്ടെ ഫോറന്‍സിക്‌ ലാബിലും തിരുവനന്തപുരത്തെ രാജീവ്‌ഗാന്ധി ബയോ ടെക്‌നോളജി സെന്ററിലുമായി നടത്തിയ പരിശോധനകളില്‍നിന്നാണ്‌ പൊലീസിന്‌ കൊലയാളിയുടെ ഡിഎന്‍എ തെളിവുകള്‍ ലഭിച്ചത്‌. കേസ്‌ അന്വേഷണത്തില്‍ ഇതു നിര്‍ണായക വഴിത്തിരിവാകും. പ്രതിയെ തിരിച്ചറിയുന്നതില്‍ നിര്‍ണായകമായ ശാസ്‌ത്രീയ തെളിവാണിത്‌. യഥാര്‍ഥ കൊലയാളിയുടെ ഇപ്പോള്‍ വേര്‍തിരിച്ചെടുത്ത ഡിഎന്‍എ സാമ്പിള്‍ പൊലീസ്‌ സംശയിച്ചിരുന്ന നാലുപേരുടെയും ഡിഎന്‍എയുമായി ഒത്തുനോക്കിയെങ്കിലും യോജിച്ചില്ല. കേസുമായി ബന്ധപ്പെട്ട്‌ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത ആരുടെയും ഡിഎന്‍എ ഈ ഫലവുമായി ചേരുന്നില്ലെന്നു പൊലീസ്‌ വ്യക്തമാക്കി. ജിഷയുടെ ശരീരത്തില്‍ ചെറുതും വലുതുമായ 38 മുറിവുകളായിരുന്നുവെന്നാണു പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞത്‌. ഇതില്‍ 28 മുറിവുകളും കൈകാലുകള്‍ കൊണ്ടോ പല്ലുകൊണ്ടോ നടത്തിയതാവാം എന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചനയുണ്ടായിരുന്നു. ജിഷയുടെ ശരീരത്തില്‍ ആഴത്തില്‍ കടിയേറ്റതിന്റെ പാടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നു ദന്തപരിശോധനയും പൊലീസ്‌ നടത്തിയിരുന്നു. വിരലടയാള പരിശോധനയും ദന്തപരിശോധനയുമൊക്കെ പരാജയപ്പെട്ട അവസ്ഥയില്‍ പൊലീസിനു ലഭിച്ച നിര്‍ണായക തെളിവായാണു ഡിഎന്‍എ ഫലത്തെ കാണുന്നത്‌.