Breaking News

Trending right now:
Description
 
May 15, 2016

ആര്‍എംപി സ്ഥാനാര്‍ഥി രമയെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചു

image വധിക്കപ്പെട്ട സിപിഎം വിമത നേതാവ്‌ ടി.പി.ചന്ദ്രശേഖരന്റെ ഭാര്യയും വടകരയിലെ ആര്‍എംപി സ്ഥാനാര്‍ഥിയുമാ കെ.കെ.രമയ്‌ക്കു നേരേ ആക്രമണം. പരിക്കേറ്റ രമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ്‌ വീടുകയറിയുള്ള പ്രചാരണത്തിനിടെ സിപിഎം പ്രവര്‍ത്തകരാണ്‌ ആക്രമിച്ചതെന്നു രമ പൊലീസിനു മൊഴിനല്‍കി. തച്ചോളി മാണിക്കോത്ത്‌ ക്ഷേത്ത്രതിനു സമീപം പഴയകാല സിപിഎം പ്രവര്‍ത്തകന്റെ വീട്ടില്‍ വോട്ട്‌ അഭ്യര്‍ഥിച്ചു പുറത്തിറങ്ങിയപ്പോഴായിരുന്നു ഒരുസംഘം ആളുകള്‍ രമയടക്കം എട്ടുപ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണം നടത്തിയത്‌. രമയെ ഭീഷണിപ്പെടുത്തിയ സംഘം തലയ്‌ക്കു പിന്നില്‍ അടിച്ചുവെന്നും വലതുകൈ പിടിച്ചുതിരിച്ചുവെന്നും പറയുന്നു. ഒപ്പം ഉണ്ടായിരുന്ന പ്രവര്‍ത്തകരെയും മര്‍ദ്ദിച്ചു. പൊലീസ്‌ കേസ്‌ റജിസ്റ്റര്‍ ചെയ്‌തു. പരാജയഭീതി പൂണ്ട സിപിഎം പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുകയാണെന്ന്‌ ആര്‍എംപി കുറ്റപ്പെടുത്തി. നീചമായ ആക്രമണമാണു രമയ്‌ക്കു നേരേയുണ്ടായതെന്ന്‌ ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍. വേണു പറഞ്ഞു. ജനാധിപത്യപരമായി സ്ഥാനാര്‍ഥിക്കു വോട്ട്‌ തേടാനുള്ള അവസരം പോലും നിഷേധിക്കുന്ന സമീപനമാണ്‌ സിപിഎമ്മിന്റേതെന്നും മുഴുവന്‍ ജനാധിപത്യ വിശ്വാസികളും പ്രതിഷേധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.പരാജയഭീതിപൂണ്ട സിപിഎം അവരുടെ ശക്തികേന്ദ്രത്തില്‍ താന്‍ ചെന്നാല്‍ വോട്ട്‌ മറിയുമെന്ന ഭീതിമൂലമാണ്‌ ആക്രമണം അഴിച്ചുവിട്ടതെന്നു രമ കുറ്റപ്പെടുത്തി. ടിപിയെ 51 ആണ്‌ വെട്ടിയതെങ്കില്‍ നിന്നെ 101 വെട്ടുമെന്ന്‌ ആക്രമികള്‍ ആക്രോശിച്ചുവെന്നും രമ പൊലീസിന്‌ മൊഴിനല്‍കി. സംഭവത്തില്‍ വന്‍ പ്രതിഷേധമുയര്‍ന്നു.