Breaking News

Trending right now:
Description
 
May 14, 2016

നാണമില്ലാത്തവനു ഉടുതുണി കൊടുക്കുന്ന തുണിക്കടയല്ല കോടതിയെന്ന്‌ വിഎസിന്റെ പരിഹാസം

image നാണമില്ലാത്തവനു ഉടുതുണി കൊടുക്കുന്ന തുണിക്കടയല്ല കോടതിയെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ പ്രതിപക്ഷനേതാവ്‌ വി.എസ്‌.അച്യുതാനന്ദന്റെ പരിഹാസം. ട്വിറ്ററിലൂടെയാണ്‌ വിഎസ്‌ ഇങ്ങനെ പറഞ്ഞത്‌. വിഎസ്‌ നടത്തുന്ന അപകീര്‍ത്തികരവും സത്യവിരുദ്ധവുമായ പരസ്യ പ്രസ്‌താവനകള്‍ ഉടന്‍ വിലക്കണമെന്ന മുഖ്യമന്ത്രിയുടെ ഉപഹര്‍ജി കോടതി ഇന്നലെ തള്ളിയതിനു തൊട്ടുപിന്നാലെയാണ്‌ വിഎസ്‌ പ്രതികരിച്ചത്‌. വിഎസിനെതിരായ നല്‍കിയ മാനനഷ്ടക്കേസിനൊപ്പം ഉപഹര്‍ജിനല്‍കിയിരുന്നു. പ്രതിപക്ഷനേതാവെന്ന നിലയില്‍ പാളിച്ചകള്‍ ചൂണ്ടിക്കാട്ടാം. വിഎസിനെ വിലക്കുന്നത്‌ അവകാശങ്ങള്‍ക്കു മേലുള്ള കടന്നുകയറ്റമാകും. ആരോപണങ്ങള്‍ വിചാരണക്കോടതിക്കു പരിശോധിക്കാമെന്നും വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ഇന്നലെ രാവിലെ പ്രത്യേക സിറ്റിങില്‍ ഉമ്മന്‍ചാണ്ടിയുടെയും വിഎസിന്റെയും അഭിഭാഷകരുടെ വിശദവാദം കേട്ടശേഷമാണ്‌ വൈകിട്ടു കോടതി ഉത്തരവ്‌ പുറപ്പെടുവിച്ചത്‌. വിഎസിനെതിരായ മാനനഷ്ടക്കേസ്‌ ഇനി വിചാരണക്കോടതിയാമ്‌ പരിഗണിക്കുക. അതേസമയം, വിഎസിനെതിരായ കേസില്‍ ഒരു ക്ഷീണവും ഉണ്ടായിട്ടില്ലെന്നും പ്രധാന ഹര്‍ജി നിലനില്‍ക്കുകയാണെന്നും ഉമ്മന്‍ചാണ്ടി കോടതിവിധിയോട്‌ പ്രതികരിച്ചു.