Breaking News

Trending right now:
Description
 
May 14, 2016

മോഹന്‍ലാല്‍ പ്രചരണത്തിന്‌ ഇറങ്ങിയതില്‍ പ്രതിഷേധം: സലിംകുമാര്‍ അമ്മയില്‍നിന്നു രാജിവച്ചു

image ചലച്ചിത്ര നടന്‍ സലിംകുമാര്‍ സിനിമാ താരസംഘടനയായ അമ്മയില്‍നിന്ന്‌ രാജിവച്ചു. തിരഞ്ഞെടുപ്പില്‍ താരങ്ങള്‍ തമ്മില്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ ചലച്ചിത്ര നടന്മാര്‍ പ്രചാരണത്തിന്‌ പോകരുതെന്ന്‌ സംഘടനയ്‌ക്കുള്ളില്‍ നിര്‍ദേശം ഉണ്ടായിരിക്കെ, അമ്മയുടെ ഭാരവാഹികൂടിയായ മോഹന്‍ലാല്‍ ഇത്തരത്തില്‍ പോയതില്‍ പ്രതിഷേധിച്ചാണ്‌ രാജിയെന്ന്‌ സലിംകുമാര്‍ വ്യക്തമാക്കി. പത്തനാപുരം മണ്ഡലത്തിലെ എല്‍ഡിഎഫ്‌ സ്ഥാനാര്‍ഥിയും നടനുമായ കെ.ബി.ഗണേഷ്‌കുമാറിന്റെ തിരഞ്ഞെടുപ്പു പ്രചരണത്തിന്‌ മോഹന്‍ലാലും പ്രിയദര്‍ശനും ഉള്‍പ്പെടെയുള്ളവര്‍ കഴിഞ്ഞദിവസം എത്തിയിരുന്നു. പത്തനാപുരത്ത്‌ ഗണേഷ്‌കുമാറിനു പുറമെ ചലച്ചിത്രതാരങ്ങളായ ജഗദീഷും ഭീമന്‍ രഘുവുമാണ്‌ മത്സരിക്കുന്നത്‌. ഇത്തരത്തില്‍ താരങ്ങള്‍ തമ്മില്‍ മത്സരിക്കുന്ന മണ്ഡലത്തില്‍ മോഹന്‍ലാല്‍ പ്രചാരണത്തിനു പോയത്‌ അമ്മയുടെ നിര്‍ദേശത്തിന്റെ ലംഘനമാണെന്നു സലിംകുമാര്‍ പറയുന്നു. രൂക്ഷമായ വിമര്‍ശനങ്ങളടങ്ങുന്ന രാജിക്കത്ത്‌ അദ്ദേഹം ജനറല്‍ സെക്രട്ടറി മമ്മൂട്ടിക്ക്‌ ഇ മെയില്‍ ചെയ്‌തു. വ്യക്തിപരമായ സൗഹൃദങ്ങളുടെ പേരിലാണു സിനിമാതാരങ്ങള്‍ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ക്കായി പ്രചാരണത്തിനു പോകുന്നതെന്ന്‌ അമ്മ പ്രസിഡന്റ്‌്‌ ഇന്നസെന്റ്‌ പ്രതികരിച്ചു. അതേസമയം മോഹന്‍ലാലിനെതിരെ കോണ്‍ഗ്രസ്‌ ഇലക്ഷന്‍ കമ്മീഷനു പരാതി നല്‍കി. ലഫ്‌റ്റനന്റ്‌ കേണല്‍ പദവി വഹിക്കുന്ന മോഹന്‍ലാല്‍ പ്രചരണത്തിന്‌ ഇറങ്ങിയതിനെതിരെ ഡിസിസി പ്രസിഡന്റ്‌ കൊടിക്കുന്നില്‍ സുരേഷാണ്‌ കമ്മീഷനു പരാതി നല്‍കിയത്‌.