Breaking News

Trending right now:
Description
 
May 14, 2016

കള്ളവോട്ട്‌: ഒരുവര്‍ഷം തടവ്‌

image തിരഞ്ഞെടുപ്പിലെ കള്ളവോട്ടിന്‌ പിടിക്കപ്പെട്ടാല്‍ ഒരുവര്‍ഷംവരെ തടവും ശിക്ഷയും. കള്ളോട്ട്‌ ചെയ്യുന്നവര്‍ മാത്രമല്ല; ഇതിന്‌ ഉദ്യോഗസ്ഥര്‍ മൗനാനുവാദം നല്‍കുന്നതും കുറ്റകരമാണ്‌. ഏതെങ്കിലും ഒരു കക്ഷിക്ക്‌ മൃഗീയഭൂരിപക്ഷമുള്ള ബൂത്തുകളില്‍ കള്ളവോട്ട്‌ ചോദ്യം ചെയ്യാന്‍ മറ്റുപാര്‍ട്ടികളുടെ ഏജന്റുമാര്‍ക്ക്‌ സാധിച്ചെന്നുവരില്ല. ഇത്‌ മുതലെടുത്താണ്‌ കള്ളവോട്ട്‌ ചെയ്യുന്നത്‌. കള്ളവോട്ട്‌ സംബന്ധിച്ച്‌ ഏജന്റുമാര്‍ ചൂണ്ടിക്കാട്ടിയില്ലെങ്കിലും ചട്ടപ്രകാരമുള്ള പരിശോധനകള്‍ക്ക്‌ ഉദ്യോഗസ്ഥര്‍ ബാധ്യസ്ഥരാണ്‌. ഈ പരിശോധനകളില്‍ വീഴ്‌ചവരുത്തുന്നതും കുറ്റകരമാണ്‌. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ കള്ളവോട്ടിന്‌ കൂട്ടുനിന്ന 11 ഉദ്യാഗസ്ഥരെ അറസ്‌റ്റു ചെയ്‌തിരുന്നു. മരിച്ചവരുടെയോ സ്ഥലത്തില്ലാത്തവരുടെയോ ജീവിച്ചിരിക്കുന്നവരുടെയോ പേരില്‍ വോട്ടു ചെയ്യുന്നതാണ്‌ കള്ളവോട്ട്‌. ഒരു തിരഞ്ഞെടുപ്പില്‍ രണ്ടുതവണ വോട്ടുചെയ്യുന്നതും കള്ളവോട്ടാണ്‌. ജനപ്രാതിനിധ്യനിയമത്തില്‍ ഇത്‌ ആള്‍മാറാട്ടമാണ്‌. വോട്ട്‌ ചെയ്യാന്‍ ബൂത്തിലെത്തുമ്പോള്‍ വോട്ട്‌ മറ്റാരെങ്കിലും ചെയ്‌താല്‍തന്നെയും വോട്ടുചെയ്യാന്‍ അവസരം ലഭിക്കും. പോളിങ്‌ ഓഫിസര്‍ക്ക്‌ അക്കാര്യം ബോധ്യപ്പെടണമെന്നുമാത്രം. ഇവര്‍ക്ക്‌ വോട്ടിങ്‌ യന്ത്രത്തിലായിരിക്കില്ല വോട്ട്‌. പേപ്പര്‍ ബാലറ്റാണ്‌ അനുവദിക്കുക. ഈ വോട്ട്‌ പ്രത്യേകം കവറിലായിട്ടാണ്‌ സൂക്ഷിക്കുക. മുന്നണികള്‍ തുല്യവോട്ട്‌ നേടി തിരഞ്ഞെടുപ്പ്‌ വിജയത്തെക്കുറിച്ച്‌ തര്‍ക്കമുണ്ടാകുമ്പോള്‍ മാത്രമാണ്‌ ഇങ്ങനെയുള്ള വോട്ട്‌ പരിഗണിക്കുകയുള്ളൂ. കോടതിയുടെ അനുമതിയും വേണം.