Breaking News

Trending right now:
Description
 
May 13, 2016

ജിഷ വധക്കേസ്‌: പരിസരവാസിയെ വീണ്ടും കസ്റ്റഡിയിലെടുത്തു

image പെരുമ്പാവൂര്‍ ജിഷ വധക്കേസേല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്‌തശേഷം വിട്ടയച്ച പരിസരവാസിയായ യുവാവിനെ വീണ്ടും കസ്റ്റഡിയിലെടുത്തു. ജിഷയുടെ അമ്മ രാജേശ്വരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ്‌ ഇയാളെ കസ്റ്റഡിയിലെടുത്തത്‌. വിശദമായി ചോദ്യം ചെയ്യലിനു യുവാവിനെ വിധേയമാക്കി. ജിഷയുടെ ശരീരത്തില്‍ കണ്ട പല്ലുകളുടെ പാടുകള്‍ ഈ യുവാവിന്റെ പല്ലിന്റെ ഘടനയുമായി പൊലീസ്‌ താരതമ്യം ചെയ്യും. യുവാവിനെതിരെ ജിഷയുടെ അമ്മയുടെ ആവര്‍ത്തിച്ചുള്ള മൊഴികളാണ്‌ കസ്റ്റഡിയിലെടുക്കാന്‍ കാരണം. കൊലയാളിയെന്നു സംശയിക്കുന്ന യുവാവ്‌ വീടിനു പുറത്തിറങ്ങി കാനാല്‍ കുറുകെ കടന്നു റോഡിലൂടെ നീങ്ങിയപ്പോഴാണ്‌ നാട്ടുകാര്‍ക്ക്‌ പന്തികേട്‌ തോന്നിയത്‌. തന്നെ നേരില്‍കണ്ട രണ്ടുസ്‌ത്രീകളെ ഇയാള്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നാണ്‌ പൊലീസിന്റെ നിഗമനം. മരണഭയംമൂലമാണ്‌ ഇവര്‍ ഇക്കാര്യം തുറന്നുപറയാത്തതെന്നാണ്‌ അന്വേഷണസംഘം കരുതുന്നു. സംഭവദിവസം വീടിനുള്ളില്‍നിന്നു ജിഷയുടെ ഉച്ചത്തിലുള്ള സംസാരവും കരച്ചിലും കേട്ടിട്ടും വിവരം തിരക്കാതിരുന്നത്‌ എന്തുകൊണ്ടാണെന്ന്‌ അയല്‍വാസികളോട്‌ പൊലീസ്‌ അന്വേഷിച്ചിരുന്നു. രാജേശ്വരിയും മകളും തമ്മിലുള്ള വഴക്കാണെന്നു തെറ്റിധരിച്ചതിനാലാണ്‌ ഇടപെടാതിരുന്നതെന്നാണ്‌ അയല്‍വാസികളുടെ മൊഴി. കൊലപാതകിയെ നേരില്‍കണ്ടവിവരം പോലും പരിസരവാസികള്‍ പൊലീസിനോട്‌ വെളിപ്പെടുത്തുന്നത്‌ സംഭവത്തിന്റെ ആറാംദിവസമാണ്‌. ആദ്യഘട്ടത്തില്‍ പൊലീസ്‌ 15 പേരെ കസ്‌റ്റഡിയില്‍ ചോദ്യം ചെയ്‌തിരുന്നു. ഇതില്‍പെട്ട യുവാവിനെയാണ്‌ വീണ്ടും കസ്റ്റഡിയില്‍ എടുത്തത്‌.