Breaking News

Trending right now:
Description
 
May 12, 2016

തുടര്‍ഭരണത്തിന്‌ യുഡിഎഫ്‌; 77 മുതല്‍ 82വരെ സീറ്റുകള്‍ ലഭിക്കും

image ഇത്തവണയും അധികാരത്തിലെത്തുമെന്നു യുഡിഎഫ്‌ തിരഞ്ഞെടുപ്പ്‌ ഏകോപനസമിതി വിലയിരുത്തി. 77 മുതല്‍ 82 വരെ സീറ്റുകള്‍ ലഭിക്കും. പ്രചാരണരംഗത്ത്‌ എല്‍ഡിഎഫിനെ അപേക്ഷിച്ചു യുഡിഎഫിനു വ്യക്തമായ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞെന്നു യോഗം വിലയിരുത്തി. സോണിയാഗാന്ധിയുടെ സന്ദര്‍ശനവും പ്രസംഗവും പ്രചാരണ രംഗത്തു ചലനമുണ്ടാക്കി. എല്‍ഡിഎഫിന്റെ ചില കുത്തക മണ്ഡലങ്ങളില്‍ അപ്രതീക്ഷിത വിജയത്തിനു സാധ്യതയുണ്ട്‌. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ക്ഷീണംസംഭവിച്ച കൊല്ലം, കോഴിക്കോട്‌ ജില്ലകളില്‍ ഇത്തവണ ഭേദപ്പെട്ട പ്രകടനം ഉണ്ടാകും. സിറ്റിംഗ്‌ മണ്ഡലങ്ങളില്‍ ചിലതില്‍ അപ്രതീക്ഷിത തിരിച്ചടിയുണ്ടായാലും പുതുതായി പതിനഞ്ചോളം സീറ്റുകളില്‍ വിജയിക്കാന്‍ കഴിയും. ബിജെപിക്ക്‌ ഇത്തവണയും അക്കൗണ്ട്‌ തുറക്കാന്‍ കഴിയില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി തുടര്‍ച്ചയായി കേരളം സന്ദര്‍ശിക്കുന്നതുകൊണ്ടോ നാലോ അഞ്ചോ കോടികള്‍ ഒഴുക്കി പ്രചാരണം നടത്തിയതു കൊണ്ടോ ഒരു ഗുണവും എന്‍ഡിഎയ്‌ക്ക്‌ ഉണ്ടാകില്ലെന്നും യുഡിഎഫ്‌ കണ്‍വീനര്‍ പി.പി.തങ്കച്ചന്റെ നേതൃത്വത്തിലുള്ള പത്തംഗസമിതി വിലയിരുത്തി. ഓരോ മണ്ഡലത്തിലേയും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനു മുന്നണി സംവിധാനത്തോടൊപ്പം പ്രഫഷണല്‍ ഏജന്‍സിയുടെ സഹായവും സമിതി ഉപയോഗപ്പെടുത്തി. ഏജന്‍സി രണ്ടുഘട്ടങ്ങളായി നിരീക്ഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട്‌ യുഡിഎഫ്‌ ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു കൈമാറി. റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ച പോരായ്‌മകള്‍ പരിഹരിക്കുന്നതിനു നിയോജക മണ്ഡലാടിസ്ഥാനത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും ഏകോപന സമിതി യോഗം വിലയിരുത്തി തുടര്‍നടപടികള്‍ തീരുമാനിച്ചു.