Breaking News

Trending right now:
Description
 
Jan 03, 2013

ബ്രട്ടീഷ്‌ രാജകുമാരി ഡയാനയുടെ ചിത്രങ്ങള്‍ ലേലത്തിന്‌

image വാഹനാപകടത്തില്‍ മരിച്ച ബ്രട്ടീഷ്‌ രാജകുമാരി ഡയാനയുടെ അപൂര്‍വചിത്രങ്ങള്‍ യുഎസില്‍ ലേലത്തിന്‌ വെയ്‌ക്കുന്നു. 1981 ല്‍ പകര്‍ത്തിയ ഡയാനയുടെ അപൂര്‍വമായ ബ്ലാക്ക്‌ ആന്റ്‌ വൈറ്റ്‌ ചിത്രങ്ങളാണിത്‌. ഈ മാസം അവസാനത്തോടെ ന്യൂ ഹാംപ്‌ഷെയറിലെ ആര്‍ആര്‍ ഓക്‌ഷന്‍സ്‌ ചിത്രങ്ങള്‍ ലേലത്തിന്‌ വെയ്‌ക്കും. ഒരു സ്വകാര്യ പുരാവസ്‌തുശേഖരത്തില്‍ നിന്നാണ്‌ ഫോട്ടോകള്‍ ലഭിച്ചതെന്നും ഏഴ്‌ വര്‍ഷം മുന്‍പ്‌ ബ്രിട്ടനിലെ ഡെയ്‌ലി മിറര്‍ പത്രത്തിന്റെ ലൈബ്രറിയില്‍ നിന്ന്‌ ലഭിച്ചതാണിതെന്നും ആര്‍ആര്‍ ഓക്‌ഷന്‍സ്‌ അധികൃതര്‍ അറിയിച്ചു. ഡയാനയും ചാള്‍സ്‌ രാജകുമാരനുമായുള്ള വിവാഹനിശ്ചയം ബെക്കിംഗ്‌ഹാം കൊട്ടാരം പ്രഖ്യാപിച്ചതിന്‌ രണ്ടുദിവസങ്ങള്‍ക്ക്‌ ശേഷം 1981 ഫെബ്രുവരി 26 നാണ്‌ ചിത്രങ്ങള്‍ എടുത്തതായി രേഖപ്പെടുത്തിയിട്ടുള്ളത്‌. ചിത്രത്തില്‍ പെന്‍സില്‍ കൊണ്ട്‌ പ്രസിദ്ധീകരിക്കരുതെന്ന്‌ എഴുതിയിട്ടുണ്ട്‌. പത്രത്തിന്റെ എഡിറ്റര്‍ ആണ്‌ ഇത്‌ എഴുതിയതെന്ന്‌ കരുതുന്നു. അതുകൊണ്ടുതന്നെ ചിത്രത്തിന്റെ മൂല്യം ഉയരുമെന്ന പ്രതീക്ഷയിലാണ്‌ ആര്‍ആര്‍ ഓക്‌ഷന്‍സ്‌ അധികൃതര്‍.1997 ഓഗസ്റ്റില്‍ പാരീസില്‍ നടന്ന കാറപകടത്തിലാണ്‌ ഡയാന രാജകുമാരി മരിച്ചത്‌. ചാള്‍സ്‌ രാജകുമാരനില്‍ നിന്നും വിവാഹമോചനം നേടി ഒരു വര്‍ഷത്തിന്‌ ശേഷമായിരുന്നു അപകടം.