Breaking News

Trending right now:
Description
 
May 11, 2016

സ്വര്‍ണംപൂശിയ കാര്‍ പ്രദര്‍ശനത്തിന്‌; വില 6.52 കോടി രൂപ

image ദുബായില്‍ നടക്കുന്ന രാജ്യാന്തര പ്രദര്‍ശനമായ ദുബായ്‌ ഓട്ടോമെക്കാനിക്കയില്‍ സ്വര്‍ണ്ണംപൂശിയ സൂപ്പര്‍ കാറും പ്രദര്‍ശനത്തിന്‌. പത്തുലക്ഷം ഡോളറാണ്‌ വില (ഏകദേശം 6.52 കോടി രൂപ). സ്‌പോര്‍ട്‌സ്‌ കാര്‍ നിര്‍മാതാക്കളായ കൂള്‍ റേസിങ്‌, ആര്‍ടിസ്‌ എന്നീ കമ്പനികള്‍ ചേര്‍ന്നാണ്‌ കാര്‍ രൂപ കല്‍പ്പന ചെയ്‌തത്‌. ഇസ്ലാമിക്‌ ചിത്രകലാ ശൈലിയില്‍ സ്വര്‍ണത്തിലുള്ള ചിത്രപ്പണികളും നിസാന്‍ ആര്‍ 35 ജിടി-ആറിലുണ്ട്‌. പത്തുവര്‍മെടുത്താണ്‌ കാറിനുവേണ്ട പ്രത്യേക സ്വര്‍ണപെയ്‌ന്റ്‌ നിര്‍മിച്ചത്‌. എന്‍ജിന്‍ഭാഗങ്ങളിലും ഉള്ളിലം സ്വര്‍ണം പൂശിയിട്ടുണ്ട്‌. കരുത്തുറ്റ 3.8 ലിറ്റര്‍ വി-6 ട്വിന്‍ ടര്‍ബോ 545 എച്ച്‌ പി എന്‍ജിനു പിന്തുണ നല്‍കുന്ന സാങ്കേതിക മാറ്റങ്ങളും കമ്പനികള്‍ വരുത്തിയിട്ടുണ്ട്‌. പ്രദര്‍ശനത്തിലെ ജപ്പാന്‍ പവിലിയനിലാണു പൊന്നുകൊണ്ടുനിര്‍മിച്ച കാര്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്‌. ജപ്പാന്‍, ജര്‍മ്മനി, ചൈന, ഇറ്റലി, യുഎസ്‌എ, കൊറിയ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍, പെറു, തുര്‍ക്കി, ഇറാന്‍, നെതര്‍ലാന്‍ഡ്‌ തുടങ്ങി 25 രാജ്യങ്ങളുടെ പവിലിയനുകളുണ്ട്‌ ദുബായ്‌ ഓട്ടോമെക്കാനിക്കയില്‍. പ്രദര്‍ശനം ഇന്നു സമാപിക്കും.