May 10, 2016
ജിഷയുടെ കൊലപാതകം: ദലിത് കോ ഓര്‍ഡിനേഷന്‍ മൂവ്മെന്റിന്റെ ഹര്‍ത്താല്‍ തുടങ്ങി
പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍
പ്രതിഷേധിച്ച് ദളിത് കോ-ഓര്‍ഡിനേഷന്‍ മൂവ്മെന്റ് ആഹ്വാനം ചെയ്ത
ഹര്‍ത്താല്‍ തുടങ്ങി. ഇതുവരെയും എങ്ങും അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട്
ചെയ്തിട്ടില്ല. പാല്, പത്രം, ആശുപത്രികള്‍ തുടങ്ങിയവയെ
ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വാഹനങ്ങള്‍ തടയില്ലെന്ന്
ഭാരവാഹികള്‍ വ്യക്തമാക്കിയിരുന്നു. ജിഷയുടെ മരണം സിബിഐയെക്കൊണ്ട്
അന്വേഷിപ്പിക്കണമെന്നാണ് സംഘടനാ ഭാരവാഹകളുടെ ആവശ്യം. എന്നാല്‍,
ഹര്‍ത്താലിനു പ്രമുഖ രാഷ്ട്രീയ സംഘടനകളൊന്നും പിന്തുണ
പ്രഖ്യാപിച്ചിട്ടില്ല. ഹര്‍ത്താലിന് എല്‍ഡിഎഫിന്റെ പിന്തുണയില്ലെന്നു
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വ്യക്തമാക്കിയിരുന്നു.