Breaking News

Trending right now:
Description
 
Jan 03, 2013

ആപ്പിളിന്റെ പുതിയ ഐഫോണ്‍ പരീക്ഷണത്തില്‍, ആറുമാസത്തിനു ശേഷം വിപണിയിലെത്തിയേക്കും

Ria Merlin, riamerlin@hotmail.com
image
ആപ്പിള്‍ പുതിയ ഐഫോണ്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നു. ഇതോടൊപ്പം പുതിയ ഐഒഎസ്‌ സോഫ്‌റ്റ്‌വെയറും പുറത്തിറക്കുമെന്ന്‌ നിരീക്ഷകര്‍ കരുതുന്നു.

ഐഫോണ്‍ 6.1 എന്ന പേരിലാണ്‌ പുതിയ ഐഫോണ്‍ പരീക്ഷണങ്ങള്‍ നടക്കുന്നതെന്ന്‌ ആപ്ലിക്കേഷന്‍ ഡവലപ്പര്‍മാര്‍ പറയുന്നു. ഐഒഎസ്‌ 7 ഓപ്പറേറ്റിംഗ്‌ സിസ്റ്റവും ആപ്പിള്‍ ടെസ്റ്റ്‌ ചെയ്യുന്നുണ്ട്‌. 

ഐഫോണ്‍ 5.1, ഐഫോണ്‍ 5.2 എന്നീ പേരുകളിലായിരുന്നു ഇപ്പോള്‍ വിപണിയിലുള്ള ആപ്പിള്‍ ഐഫോണ്‍ 5 ആപ്പിള്‍ പരീക്ഷിച്ചത്‌. ഐഒഎസ്‌ 6 ഓപ്പറേറ്റിംഗ്‌ സിസ്റ്റമാണ്‌ ഇപ്പോള്‍ നിലവില്‍ വിപണിയിലുള്ളത്‌. 

പുതിയതായി പുറത്തിറക്കുന്ന ഐഫോണിന്റെ പേരി ഐഫോണ്‍ 5എസ്‌ എന്നായിരിക്കുമെന്നാണ്‌ കരുതപ്പെടുന്നത്‌. ഇന്ററിം വേര്‍ഷനുകളെ എസ്‌ ചേര്‍ത്താണ്‌ ആപ്പിള്‍ പേരിടാറ്‌.

കഴിഞ്ഞ സെപ്‌റ്റംബറിലാണ്‌ ഐഫോണ്‍ 5 പുറത്തിറക്കിയത്‌. 2013 മധ്യത്തോടെ പുതിയ ഐഫോണ്‍ പുറത്തുവന്നേക്കും.

സൂപ്പര്‍ എച്ച്‌ഡി ക്യാമറയാകും പുതിയ ഐഫോണ്‍ എസിന്റെ പ്രത്യേകത. അഞ്ചോ ആറോ നിറങ്ങളില്‍ പുതിയ ഫോണ്‍ അവതരിപ്പിക്കും. 

നിലവില്‍ റെറ്റിന ഡിസ്‌പ്ലേയോടെ 8 എച്ച്‌ഡി ക്യാമറയുമാണ്‌ ഐഫോണ്‍ 5-ല്‍ ഉള്ളത്‌.