Breaking News

Trending right now:
Description
 
May 10, 2016

ജിഷ വധക്കേസ്‌ : മറ്റൊരു ഏജന്‍സി അന്വേഷിക്കേണ്ടെന്ന്‌ ആഭ്യന്തരമന്ത്രി

image പെരുമ്പാവൂര്‍ ജിഷ വധക്കേസ്‌ സംബന്ധിച്ചു മറ്റൊരു ഏജന്‍സി അന്വേഷിക്കേണ്ട കാര്യമില്ലെന്ന്‌ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല വ്യക്തമാക്കി. കേരള പൊലീസ്‌ കേസ്‌ കാര്യക്ഷമമായി അന്വേഷിച്ചുവരുകയാണ്‌. അന്വേഷണകാര്യത്തില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും അപാകതകളൊന്നുമുണ്ടായിട്ടില്ല. കുറ്റവാളിയെ ഉടന്‍ കണ്ടെത്തും. ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട്‌ ഓരോ ദിവസവും വിരുദ്ധ അഭിപ്രായങ്ങള്‍ കൊടുക്കുന്നത്‌ മാധ്യമങ്ങളാണ്‌. ചോദ്യം ചെയ്യാന്‍ പലരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌. അവരെല്ലാം പ്രതികളാണെന്നു പറയാനാവില്ലെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു. അതേസമയം, സംശയത്തെ തുടര്‍ന്ന്‌ കസ്റ്റഡിയില്‍ എടുത്ത എട്ടുപേരില്‍ അഞ്ചുപേരെ തെളിവുകളുടെ അഭാവത്തില്‍ പൊലീസ്‌ വിട്ടയച്ചു. കസ്റ്റഡിയിലുള്ള രണ്ടുപേരെക്കുറിച്ചാണ്‌ കൂടുതല്‍ വിവരം പൊലീസിനു ശേഖരിക്കാനുള്ളത്‌. ജിഷയുടെ സഹോദരി ദീപയുടെ സുഹൃത്തെന്നു നാട്ടുകാര്‍ പറയുന്ന യുവാവാണു കസ്റ്റഡിയിലുള്ള ഒരാള്‍. ലഭിച്ച രണ്ടു വിരലടയാളങ്ങള്‍ ആധാര്‍ ഡേറ്റാ ബാങ്കിലേതുമായി താരത്മ്യം ചെയ്യാന്‍ പൊലീസ്‌ യുണീക്‌ ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ്‌ ഇന്ത്യയുടെ ബെംഗളരു മേഖലാ ഓഫിസില്‍ സഹായം തേടാനാണ്‌ തീരുമാനിച്ചിരിക്കുന്നത്‌.