Breaking News

Trending right now:
Description
 
May 10, 2016

പിണറായിയുടെ തിരഞ്ഞെടുപ്പു ബോര്‍ഡുകള്‍ നശിപ്പിച്ചു

image സിപിഎം നേതാവ്‌ പിണറായി വിജയന്റെ തിരഞ്ഞെടുപ്പ്‌ പ്രചാരണാര്‍ഥം അദ്ദേഹത്തിന്റെ വീടിനുസമീപം സ്ഥാപിച്ചിരുന്ന 300 അടി നീളം വരുന്ന പ്രചാരണ ബോര്‍ഡുകള്‍ കൂട്ടിയിട്ടു കത്തിച്ചു. തലശേറി പാണ്ട്യാലമുക്കില്‍ സ്വകാര്യവ്യക്തിയുടെ മതിലിനു മുകളില്‍ സ്ഥാപിച്ചിരുന്ന ഫ്‌ളെക്‌സ്‌ ബോര്‍ഡുകളാണ്‌ നശിപ്പിച്ചത്‌. പിണറായിയുടെ രാഷ്‌ട്രീയ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങള്‍ ആലേഖനം ചെയ്‌തവയായിരുന്നു ബോര്‍ഡുകള്‍. ഈ ബോര്‍ഡുകള്‍ക്കു പുറമേ പുത്തംകണ്ടം കായലോട്‌ പവര്‍ലൂംമെട്ട എന്നിവിടങ്ങളില്‍ സ്ഥാപിച്ച പിണറായിയുടെ പ്രചാരണ ബോര്‍ഡുകളും തകര്‍ത്തനിലയില്‍ കണ്ടെത്തി. പിണറായി വിജയന്‍ സ്ഥലം സന്ദര്‍ശിച്ചു. ആര്‍എസ്‌എസ്‌ സംഘമാണ്‌ ഇതിനു പിന്നിലെന്നു പിണറായി ആരോപിച്ചു. അക്രമം നടന്നത്‌ കണ്ടവരുടെ നേരേ വാളുയര്‍ത്തി ഭീഷണിപ്പെടുത്തിയിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ ആര്‍എസ്‌എസ്‌ പ്രീണനനയത്തിന്റെ തുടര്‍ച്ചയാണ്‌ ഈ സംഭവമെന്നും പിണറായി വിജയന്‍ ആരോപിച്ചു.