Breaking News

Trending right now:
Description
 
May 09, 2016

പുനലൂരില്‍ സഹോദരന്‍ സഹോദരിയെ കഴുത്തറുത്ത്‌ കൊന്നു

image കൊല്ലം ജില്ലയില്‍ പുനലൂരിനടുത്ത്‌ നരിക്കല്ലില്‍ സഹോദരന്‍ സഹോദരിയെ കഴുത്തറുത്ത്‌ കൊലപ്പെടുത്തി. മേഴ്‌സിയാണ്‌ (50) മരിച്ചത്‌. കൊലപാതകത്തിന്‌ ശേഷം തീകൊളുത്തി ആത്മഹത്യചെയ്യാന്‍ ശ്രമിച്ച സഹോദരന്‍ തോമസിനെ (70) പരുക്കുകളോടെ താലൂക്ക്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമാണ്‌. മൊഴിയെടുത്തിട്ടില്ല. കുടുംബവഴക്കാണ്‌ കൊലപാതകത്തില്‍ എത്തിച്ചതെന്നു പൊലീസ്‌ കരുതുന്നു. തോമസും മേഴ്‌സിയും അവിവാഹിതരാണ്‌. തോമസിന്‌ മാനസിക വിഭ്രാന്തിയുള്ളതായി പൊലീസ്‌ സംശയിക്കുന്നുണ്ട്‌.