Breaking News

Trending right now:
Description
 
May 09, 2016

ഭീകരര്‍ തട്ടിക്കൊണ്ടുപോലെ ഫാ.ടോമിനെക്കുറിച്ച്‌ വിവരമൊന്നുമില്ലെന്ന്‌ കേന്ദ്രമന്ത്രി

image യെമനില്‍ ഐഎസ്‌ ഭീകരര്‍ തട്ടികൊണ്ടുപോയ കോട്ടയം രാമപുരം സ്വദേശി ഫാ.ടോം ഉഴുന്നാലിലിനെക്കുറിച്ചു വിശ്വസനീയമായ വിവരങ്ങള്‍ ഒന്നുമില്ലെന്നു കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ സിംഗ്‌ കോട്ടയത്ത്‌ മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു. നല്ലതോ മോശമോ ആയ വാര്‍ത്തകള്‍ ഇതുവരെയില്ല. അതിനാല്‍ ജീവിച്ചിരുപ്പുണ്ടോ മരിച്ചോ എന്നു സ്ഥിരീകരിക്കാന്‍ കേന്ദ്രത്തിനു കഴിഞ്ഞിട്ടില്ല. മറ്റൊരു സംഭവത്തില്‍ തട്ടിക്കൊണ്ടുപോകപ്പെട്ട പഞ്ചാബ്‌ സ്വദേശികളായ 14 പേരെക്കുറിച്ചും വിവരമൊന്നുമില്ല. ദുഃഖവെള്ളി ദിനത്തില്‍ വൈദികനെ വധിച്ചതായ വാര്‍ത്തയ്‌ക്കും സ്ഥിരീകരണമില്ല. യെമനും ലിബിയയും അടക്കമുള്ള രാജ്യങ്ങളിലേക്ക്‌ ഇപ്പോഴും ആളുകള്‍ പോകുന്നുണ്ട്‌. വ്യാജവീസയും മറ്റുമായാണ്‌ ഇവരില്‍ പലരും പോകുന്നത്‌. ജോലിക്കായും മറ്റും സംഘര്‍ഷബാധിത സ്ഥലങ്ങളിലേക്കു പോകരുതെന്നു മുന്നറിയിപ്പു നല്‍കിയിട്ടും പോകുന്നതു ദുരന്തങ്ങള്‍ക്ക്‌ ഇടയാക്കും. ഇത്തരം പ്രദേശങ്ങളില്‍ തുടരുന്നതാണു കൂടുതല്‍ കുഴപ്പങ്ങള്‍ക്കു കാരണമെന്നും വി.കെ. സിംഗ്‌ വ്യക്തമാക്കി. അഗസ്റ്റ വെസ്റ്റലാന്‍ഡ്‌ ഹെലികോപ്‌റ്റര്‍ ഇടപാടില്‍ ഏ.കെ.ആന്റണി അഴിമതിക്കാരനാണെന്നു ആരും പറഞ്ഞിട്ടില്ല. പക്ഷേ, ഇടപാട്‌ മുന്നോട്ടുപോകാന്‍ അദ്ദേഹം അനുവദിച്ചുവെന്നും സിംഗ്‌ ചൂണ്ടിക്കാട്ടി.