Breaking News

Trending right now:
Description
 
May 09, 2016

മലയാളി വനിതാഡോക്ടര്‍ ചെന്നൈയില്‍ കൊല്ലപ്പെട്ടു

image ചെന്നൈയിലെ എഗ്മൂര്‍ റയില്‍വേസ്റ്റേഷനു സമീപത്തെ വീടിനടുത്ത്‌ മലയാളി വനിതാ ഡോ.രോഹിണി പ്രേംകുമാറിനെ (62) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഞായറാഴ്‌ച ഉച്ചയ്‌ക്ക്‌ പന്ത്രണ്ടരയോടെയാണ്‌ വീടിന്‌ സമീപത്തെ പൂന്തോട്ടത്തിനടുത്തായി കൈകള്‍ കെട്ടിയിട്ടനിലയിലും വായ്‌ പ്ലാസ്റ്റര്‍കൊണ്ടു മൂടിയ നിലയിലും മരിച്ചനിലയില്‍ കണ്ടത്‌. തലയ്‌ക്കു പിന്നില്‍ ക്ഷതമേറ്റിട്ടുണ്ട്‌. ശ്വാസംമുട്ടിച്ചാണ്‌ കൊലപാതകമെന്നു പൊലീസ്‌ വ്യ്‌കതമാക്കി. അര്‍ബുദ ചികിത്സാരംഗത്തെ പ്രമുഖ ഡോക്ടറാണ്‌. ചെന്നൈ അഡയാര്‍ കാന്‍സര്‍ ഇന്‍സ്‌റ്റിറ്റിയൂട്ടില്‍ ജോലിചെയ്‌തുവരുകയായിരുന്നു. 90 വയസുള്ള അമ്മ ഡോ.സുഭദ്ര നായര്‍ക്കൊപ്പമാണ്‌ ഡോ.രോഹിണി താമസിച്ചിരുന്നത്‌. ഭര്‍ത്താവ്‌ ജോണ്‍കുരുവിള വര്‍ഷങ്ങള്‍ക്കുമുമ്പ്‌ അപകടത്തില്‍ മരിച്ചിരുന്നു. ശനിയാഴ്‌ച രാത്രി പത്തുമണിയോടെ രോഹിണി ഫോണില്‍ ആരോടോ സംസാരിച്ചിരുന്നതായി അമ്മ പൊലീസില്‍ മൊഴിനല്‍കി. വീടിന്‌ ഒന്നാംനിലയില്‍ താമസിച്ചിരുന്ന ഡോ.രോഹിണിയെ അമ്മ സുഭദ്ര രാത്രി പന്ത്രണ്ടിനും പുലര്‍ച്ചെ നാലിനും ബെല്ലടിച്ചു വിളിച്ചുവെങ്കിലും പ്രതികരണം ഉണ്ടായില്ല. മകള്‍ രോഹിണി രാവിലെ ഭക്ഷണവുമായി എത്താതിരുന്നതിനെ തുടര്‍ന്ന്‌ അയല്‍വാസിയുടെ സഹായത്തോടെ അമ്മ സുഭദ്ര നടത്തി അന്വേഷണത്തിലാണ്‌ മൃതദേഹം കണ്ടത്‌. സംഭവസ്ഥലത്ത്‌ എത്തിയ പൊലീസ്‌ അന്വേഷണം ഊര്‍ജിതമാക്കി. കൊല്ലം ജില്ലയിലാണ്‌ രോഹിണിയുടെ കുടുംബവീട്‌.