Breaking News

Trending right now:
Description
 
Jan 03, 2013

സൂര്യനെല്ലി പെണ്‍കുട്ടിയെ മേലുദ്യോഗസ്ഥന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു

image
കോട്ടയം: സൂര്യനെല്ലി പീഡനകേസില്‍ പ്രതിയായ പെണ്‍കുട്ടിയെ മേലുദ്യോഗസ്ഥന്‍ പീഡിപ്പിക്കുവാന്‍ ശ്രമിച്ചതായി പെണ്‍കുട്ടി വെളിപ്പെടുത്തി. സൂര്യനെല്ലി പീഡനകേസില്‍ കേസുമായി കോടതിയില്‍ എത്തിയപ്പോഴുണ്ടായ തിക്താനുഭവം കാരണം പെണ്‍കുട്ടി ഈ വിവരം മറച്ചു വയ്‌ക്കുയായിരുന്നു. "സൂര്യനെല്ലി കേസില്‍ പ്രതിയായതു കൊണ്ട്‌ താന്‍ മോശം സ്‌ത്രീയാണെന്നും എന്തിനും വഴങ്ങുമെന്ന മുന്‍ധാരണയില്‍ ഉദ്യോഗസ്ഥന്‍ ഒരു ദിവസം ഓഫീസ്‌ കഴിഞ്ഞ്‌ വീട്ടിലേയ്‌ക്ക്‌ മടങ്ങാന്‍ തുടങ്ങിയ നേരത്താണ്‌ പെണ്‍കുട്ടിയുടെ കയ്യില്‍ കയറി പിടിച്ചതെന്ന്‌ പെണ്‍കുട്ടി പറഞ്ഞു. ഭയന്നു പോയ പെണ്‍കുട്ടി ഈ കാര്യം വീട്ടില്‍ അറിയിച്ചുമില്ല. പീന്നീട്‌ പെണ്‍കുട്ടിയെ പണാപഹരണകേസില്‍ പ്രതിയാക്കുകയായിരുന്നു. താന്‍ വഴങ്ങാത്തതിന്റെ പശ്ചാത്തലത്തിലാണ്‌ ഇത്തരം കേസുണ്ടായതെന്ന്‌ മനസിലാക്കിയ പെണ്‍കുട്ടി സെയില്‍സ്‌ ടാക്‌സ്‌ ഡെപ്യുട്ടി കമീഷണറോട്‌ വാക്കാല്‍ പരാതി പെട്ടിരുന്നു. ഓഫീസില്‍ ചര്‍ച്ചയായ കാര്യം പുറം ലോകം അറിഞ്ഞതുമില്ല, ഈ വിവരം വാര്‍ത്തയാക്കരുതെന്ന്‌ പെണ്‍കുട്ടി മാധ്യമങ്ങളോട്‌ ആഭ്യര്‍ത്ഥിക്കുകയും ചെയ്‌തിരുന്നുവെന്ന്‌ ഈ കേസുമായി ബന്ധപ്പെട്ട വനിതാ പ്രവര്‍ത്തകര്‍ പറഞ്ഞു. കാരണം കുടുംബം സൂര്യനെല്ലികേസുമായി മുന്നോട്ട്‌ നീങ്ങിയതിനെ തുടര്‍ന്ന്‌ അത്രമാത്രം മാനഹാനി അനുഭവിച്ചിരുന്നു. 

സൂര്യനെല്ലികേസ്‌ കഴിഞ്ഞ എട്ടുവര്‍ഷമായി സുപ്രീംകോടതിയില്‍ കെട്ടികിടക്കുയാണെന്ന്‌ പെണ്‍കുട്ടിയുടെ അഭിഭാഷകന്‍ ഇന്ന്‌ കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണ്‌ കോടതി ഈ കേസ്‌ അടിയന്തരമായി എടുക്കണമെന്ന്‌ ചീഫ്‌ ജസ്റ്റീസ്‌ നിരീക്ഷിച്ചത്‌. കേസ്‌ അനന്തമായി നീട്ടികൊണ്ടു പോയ നടപടിയില്‍ ജസ്റ്റീസ്‌ ഞടുക്കവും ഖേദവും പ്രകടിപ്പിച്ചുരുന്നു. ഇന്ന്‌ കേസ്‌ സുപ്രീം കോടതിയില്‍ പരിഗണനയ്‌ക്ക്‌ എടുത്തപ്പോള്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ ഹാജരാകാതെ കേസ്‌ വീണ്ടും നീട്ടി വയ്‌ക്കണമെന്ന്‌ അഭ്യര്‍ത്ഥിച്ചിരുന്നു. ഇത്‌ നിരാകരിച്ച കോടതി രണ്ടാഴ്‌ചയ്‌ക്കകം വാദം തുടങ്ങുമെന്ന്‌ പറഞ്ഞു.