Breaking News

Trending right now:
Description
 
May 08, 2016

ബംഗാളില്‍ മോതിരംമാറല്‍ നടത്തിയവര്‍ കേരളത്തില്‍ തല്ലുകൂടുന്നു: രാജ്‌നാഥ്‌ സിങ്‌

image സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ പശ്ചിമബംഗാളില്‍ മോതിരംമാറലും കേരളത്തില്‍ തല്ലുകൂടലുമാണെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌ സിംഗ്‌. ചേര്‍ത്തല, അരൂര്‍ നിയോജകമണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പു പ്രചാരണ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വാക്കും പ്രവൃത്തിയും തമ്മില്‍ ബന്ധമില്ലാതെ ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ടുള്ള രാഷ്‌ട്രീയ പ്രവര്‍ത്തനമാണു കേരളത്തിലെ ഇടതു-വലതു മുന്നണികളുടേത്‌. സ്‌ത്രീകള്‍ക്കും അമ്മമാര്‍ക്കും കുട്ടികള്‍ക്കും കേരളത്തില്‍ സുരക്ഷയില്ല. ജിഷയുടെ ആത്മാവിനോട്‌ നീതി പുലര്‍ത്താന്‍ എല്‍ഡിഎഫിനും യുഡിഎഫിനും കഴിഞ്ഞില്ലെന്നും മന്ത്രി പറഞ്ഞു. കവിയൂര്‍, കിളിരൂര്‍ കേസുകളിലെ വിഐപിയെ കൈയാമം വയ്‌ക്കുമെന്നു പ്രഖ്യാപിച്ച്‌ അധികാരത്തിലേറിയ വി.എസ്‌ പിന്നീട്‌ ഒന്നും മിണ്ടിയില്ലെന്നും രാജ്‌നാഥ്‌ സിംഗ്‌ കുറ്റപ്പെടുത്തി.