Breaking News

Trending right now:
Description
 
May 08, 2016

ബിജെപിയെ കേരളത്തില്‍ കാലുകുത്താന്‍ അനുവദിക്കുന്നത്‌ അപകടമാണെന്ന്‌ ആന്റണി

image വര്‍ഗീയ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ലക്ഷ്യമിടുന്ന ബിജെപിയെ കേരളത്തില്‍ കാലുകുത്താന്‍ അനുവദിച്ചാല്‍ അത്‌ അപകടമുണ്ടാക്കുമെന്നു കോണ്‍ഗ്രസ്‌ വര്‍ക്കിംഗ്‌ കമ്മിറ്റി അംഗം എ.കെ. ആന്റണി തൃശൂരില്‍ മുഖാമുഖം പരിപാടിയില്‍ വ്യക്തമാക്കി. സമുദായമൈത്രിയുടേയും മതസൗഹാര്‍ദത്തിടേയും മാതൃകയാണു കേരളം. ആ അന്തരീക്ഷം നഷ്ടപ്പെടുത്തത്‌. ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണു ബിജെപി നടത്തുന്നത്‌. അതിനുള്ള അജന്‍ഡകള്‍ അവര്‍ തേടുന്നു. കേരളത്തില്‍ ഇതുവരെ ആഹാരം ഒരു തര്‍ക്കവിഷയമായിട്ടില്ല. മോദി വരുംമുമ്പ്‌ ഇവിടെ ബീഫിന്റെ പേരില്‍ എന്തെങ്കിലും തര്‍ക്കമുണ്ടായിട്ടുണ്ടോയെന്നും ആന്റണി ചോദിച്ചു. വാജ്‌പേയി ഭരിച്ച കാലത്തുപോലും ബീഫിന്റെ പേരില്‍ പ്രശ്‌നമുണ്ടായിട്ടില്ല. കേരളത്തിന്റെ ആവശ്യങ്ങളോടെല്ലാം നിഷേധാത്മക നിലപാടു സ്വീകരിച്ച മോദി തിരഞ്ഞെടുപ്പു മുന്നില്‍ക്കണ്ട്‌ വാഗ്‌ദാനപ്പെരുമഴ ചൊരിയുകയാണ്‌. രണ്ടു വര്‍ഷത്തിനിടെ നടത്തിയ ഏതെങ്കിലും വാഗ്‌ദാനങ്ങള്‍ അദ്ദേഹം നടപ്പാക്കിയോയെന്നും ആന്റണി ചോദിച്ചു. പെരുമ്പാവൂര്‍ സംഭവത്തില്‍ എല്‍ഡിഎഫ്‌ രാഷ്‌ട്രീയം കളിക്കുകയാണ്‌. കേരളത്തില്‍ സ്‌ത്രീകള്‍ക്കെതിരായി പീഡനശ്രമം ഉണ്ടായാല്‍ നിര്‍ദാക്ഷിണ്യം കൊലക്കുറ്റത്തിനു കേസെടുക്കുമെന്നും ആന്റണി പറഞ്ഞു. ബിജെപിയുടെയും ആര്‍എസ്‌എസിന്റെയും വര്‍ഗീയ അജന്‍ഡകളെ കേരളത്തില്‍ മാത്രമല്ല ദേശീയതലത്തില്‍ തന്നെ പരാജയപ്പെടുത്തണം. അതിനു കോണ്‍ഗ്രസിനേ കഴിയൂ. വെള്ളാപ്പള്ളി നടേശന്‍ ഇപ്പോള്‍ വഴി തെറ്റിപ്പോയി. ഗുരുദേവന്റെ ദര്‍ശനങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്ക്‌ എങ്ങനെ ബിജെപിയെപ്പോലുള്ള പാര്‍ട്ടിയോടു ചേരാന്‍ സാധിച്ചുവെന്നു മനസിലാകുന്നില്ലെന്നും എ.കെ. ആന്റണി പറഞ്ഞു.