May 07, 2016
വിഎസ് ദേശാടനപ്പക്ഷി: വെള്ളാപ്പള്ളി
എംഎല്‍എ സ്ഥാനം കൊത്തിയെടുത്തു പറക്കുന്ന ദേശാടനപ്പക്ഷിയാണ്
വി.എസ്.അച്യുതാനന്ദനെന്നു എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി
വെള്ളാപ്പള്ളി നടേശന്. വിതച്ചശേഷം അത് കൊത്തിയെടുത്തു പറക്കുകയാണ് രീതി.
മലമ്പുഴയില്‍ വിഎസിന് ഭൂരിപക്ഷം കൂടിയാല്‍ സൂര്യന്
പടിഞ്ഞാറുദിക്കുമെന്നും വെള്ളാപ്പള്ളി ആക്ഷേപിച്ചു. ആര്‍ക്കും
ഭൂരിപക്ഷമില്ലാത്ത അവസ്ഥയല്ല. മറിച്ച് എന്‍ഡിഎ ഭരിക്കും. യുഡിഎഫിന്റെ
തകര്ച്ചകണ്ട് കസേരയില്‍ കയറാമെന്നു എല്‍ഡിഎഫിന്റെ പ്രതീക്ഷ
നഷ്ടപ്പെട്ടിരിക്കുകയാണ്. ബത്തേരിയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ആദിവാസി
ഗോത്രമഹാസഭ അധ്യക്ഷ സി.കെ.ജാനുവിനെ അരിയാഹാരം കഴിക്കുന്നവരും വിവരമുള്ളവരും
വോട്ടു ചെയ്തു വിജയിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ദലിത്
വിദ്യാര്‍ഥിനി ജിഷ കൊലക്കേസ് അന്വേഷണത്തില്‍ പൊലീസിനു വീഴ്ച
സംഭവിച്ചതായും ഉത്തരേന്ത്യയിലായിരുന്നെങ്കില്‍ രാജ്യം കത്തിയേനെയെന്നും
വെള്ളാപ്പള്ളി പറഞ്ഞു. തിരഞ്ഞെടുപ്പു പ്രചാരണത്തിന് വെള്ളാപ്പള്ളിക്ക്
എന്‍ഡിഎ നേതൃത്വം കഴിഞ്ഞദിവസം ഹെലികോപ്റ്റര്‍ അനുവദിച്ചു. ബത്തേരിയിലെ
പ്രചാരണസ്ഥലത്തേക്ക് വെള്ളാപ്പള്ളി നടേശനും ഭാര്യ പ്രീതി നടേശനും
ചേര്‍ത്തല എസ്എന്‍ കോളജ് ഗ്രൗണ്ടില്‍നിന്നും ഹെലികോപ്റ്ററില്‍ ആദ്യ
യാത്ര നടത്തി. ആദ്യം ബത്തേരിയിലും പിന്നീട് പാലക്കാട് പ്രധാനമന്ത്രി
പങ്കെടുത്ത യോഗത്തിലും പങ്കെടുത്തു.