Breaking News

Trending right now:
Description
 
May 07, 2016

ജിഷയുടെ മരണം: സംസ്ഥാനത്ത്‌ കരിദിനം ആചരിക്കുന്നു

image ജിഷ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച്‌ ജസ്റ്റീസ്‌ ഫോര്‍ ജിഷ കൂട്ടായ്‌മ ഇന്ന്‌ സംസ്ഥാനത്ത്‌ കരിദിനമായി ആചരിക്കുന്നു. വൈകുന്നേരം നാലിന്‌ വനിതാ സംഘടനകളും വിവിധ മേഖലയിലെ പ്രമുഖരും അണിനിരക്കുന്ന റാലി ആരംഭിക്കും.കറുത്ത വസ്‌ത്രങ്ങളോ റിബണോ ധരിച്ച്‌ സ്‌ത്രീപുരുഷ ഭേദമന്യേ എല്ലാവരും പങ്കെടുക്കണമെന്ന്‌ ജസ്റ്റീസ്‌ ഫോര്‍ ജിഷ കൂട്ടായ്‌മ പ്രോഗ്രാം ഓഫീസര്‍ ഡിഫ്‌ന അറിയിച്ചു. അതേസമയം, കേസില്‍ കുറ്റവാളികളെ ഉടന്‍ കണ്ടെത്തി വധശിക്ഷ ഉറപ്പാക്കുന്നതരത്തിലുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നു കെപിസിസി പ്രസിഡന്റ്‌ വി.എം. സുധീരന്‍ വ്യക്തമാക്കി. രാഷ്‌ട്രീയ സമരങ്ങളല്ല മറിച്ച്‌ ആ കുടുംബത്തോടൊപ്പം നീതിക്കായി നിലകൊള്ളാനാണ്‌ ശ്രമി ക്കേണ്ടത്‌. സമൂഹം ഒറ്റക്കെട്ടായി അതിനായി നിലകൊള്ളണം. സിപിഎം നടത്തുന്ന രാപകല്‍ സമരം വിലപ്പോകിലെന്നും സുധീരന്‍ പറഞ്ഞു.