May 07, 2016
ജിഷയുടെ കൊലപാതകം: അന്വേഷണ റിപ്പോര്‍ട്ട് 30നകം നല്‍കണമെന്ന് ഹൈക്കോടതി
പെരുമ്പാവൂര്‍ ജിഷ കൊലപാതകം സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് മെയ് 30നകം
സമര്‍പ്പിക്കണമെന്നു സര്‍ക്കാരിനോട് ഹൈക്കോടതി നര്‍ദേശിച്ചു.
റിപ്പോര്‍ട്ട് മുദ്രവച്ച കവറിലാണ് നല്‍കേണ്ടത്. അന്വേഷണത്തിന്റെ ഈ
ഘട്ടത്തില്‍ ഇടപെടുന്നില്ലെന്നും കോടതി അറിയിച്ചു. ഉന്നത വനിതാ
ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രത്യേക പൊലീസ് സംഘമോ സിബിഐയോ കേസ്
അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ.ടി.ബി.മിനി സമര്‍പ്പിച്ച ഹര്‍ജി
പരിഗണിക്കുകയായിരുന്നു കോടതി. മാധ്യമങ്ങള്‍ അന്വേഷണത്തെ നയിക്കുന്ന
സാഹചര്യം ഉണ്ടാവരുതെന്ന് കോടതി വാക്കാല്‍ പരാമര്‍ശിച്ചു. പൊലീസിന്റെ
അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്നു പൊലീസിനുവേണ്ടി
പ്രോസിക്യൂഷന്‍സ് ഡയറക്ടര്‍ ജനറല്‍ ടി.ആസഫലി വിശദീകരിച്ചു. അന്വേഷണം
നിര്‍ണായക ഘട്ടത്തിലാണ്. ആവശ്യമെങ്കില്‍ ഇന്നലെ ഉച്ചയ്ക്ക് 12വരെയുള്ള
അന്വേഷണ പുരോഗതി മുദ്രവച്ച കവറില്‍ സമര്‍പ്പിക്കാമെന്നും അദ്ദേഹം
വ്യക്തമാക്കി. ഏപ്രില്‍ 28നായിരുന്നു ജിഷയുടെ കൊലപാതകം. ക്രൂരമായി
കൊലനടന്ന് ഒരാഴ്ചയിലേറെയായിട്ടും അന്വേഷണത്തില്‍ തുമ്പുണ്ടാക്കാന്‍
പൊലീസിനു കഴിഞ്ഞില്ലെന്നു ഹര്‍ജിക്കാരനുവേണ്ടി ഹാജരായ
അഡ്വ.ബി.എസ്.സ്വാതികുമാര്‍ കുറ്റപ്പെടുത്തി.