Breaking News

Trending right now:
Description
 
May 06, 2016

എല്‍ഡിഎഫ്‌ സ്ഥാനാര്‍ഥികള്‍ക്കെതിരെ 685 കേസുകളുണ്ടെന്ന്‌ മുഖ്യമന്ത്രി

image സംസ്ഥാനത്ത്‌ എല്‍ഡിഎഫ്‌ സ്ഥാനാര്‍ഥികള്‍ക്കെതിരെ 685 കേസുകള്‍ നിലവില്‍ ഉണ്ടെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. അവരുടെ അക്രമരാഷ്ട്രിയത്തിനു ഇതിലും കൂടുതല്‍ തെളിവുവേണോ അദ്ദേഹം ചോദിച്ചു. സ്ഥാനാര്‍ഥികള്‍ നല്‍കിയ സത്യവാങ്‌ മൂലത്തിലാണ്‌ ഈ കണക്കുള്ളത്‌. എല്ലാ മുന്നണി സ്ഥാനാര്‍ഥികളുടെയും കാര്യമെടുത്താല്‍ ആകെ 945 കേസുകളുണ്ട്‌. ഇതില്‍ 685 എണ്ണവും എല്‍ഡിഎഫ്‌ സ്ഥാനാര്‍ഥികള്‍ക്കെതിരെയാണ്‌. 152 എണ്ണം എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്കെതിരെയും 108 കേസുകള്‍ യുഡിഎഫ്‌ സ്ഥാനാര്‍ഥികള്‍ക്കെതിരെയുമുണ്ട്‌. സിപിഎം സ്ഥാനാര്‍ഥികള്‍ക്കെതിരെ മാത്രം 617 കേസുണ്ട്‌. കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥികള്‍ക്കെതിരെ 79 കേസുകളും സത്യവാങ്‌ മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ഏറ്റവും അധികം കേസുകള്‍ ഉള്ളത്‌ സിപിഎമ്മിലെ നവാഗതന്‍ അഴിക്കോട്ട്‌ നിന്നു മത്സരിക്കുന്ന എം.വി.നികേഷ്‌ കുമാറിനാണ്‌-57 കേസ്‌. കഴക്കൂട്ടത്തെ സ്ഥാനാര്‍ഥി കടകംപള്ളി സുരേന്ദ്രന്‌ 45 കേസുകളുണ്ട്‌. പ്രതിപക്ഷനേതാവും സ്ഥാനാര്‍ഥിയുമായ വി.എസ്‌.അച്യുതാനന്ദനെതിരെ ആറു കേസുകളുണ്ട്‌. ഇതില്‍ അഞ്ചെണ്ണം മാനനഷ്ടക്കേസുകളാണ്‌. ലാവ്‌ ലിന്‍ കേസടക്കം പിണറായി വിജയനെതിരെ 11 കേസുണ്ട്‌. എ.എന്‍.ഷംസീര്‍-35, കെ.കെ.ലതിക-32, വി.ശിവന്‍കുട്ടി-31, വി.സലിം-26, ബിനോയ്‌ കുര്യന്‍-25, ആന്റണി ജോണ്‍-24, എ.എ.റഷീദ്‌-22, ഇ.പി.ജയരാജന്‍-21, എം.സ്വരാജ്‌-20 എന്നിങ്ങനെയാണ്‌ മറ്റുകേസിന്റെ കണക്കുകള്‍.