Breaking News

Trending right now:
Description
 
May 06, 2016

യുഡിഎഎഫ്‌ സ്ഥാനാര്‍ഥി അബുദുള്ളക്കുട്ടിയുടെ ദേഹത്ത്‌ മുറുക്കിത്തുപ്പി

image തലശേരി നിയോജക മണ്ഡലം യുഡിഎഫ്‌ സ്ഥാനാര്‍ഥി എ.പി. അബ്ദുള്ളക്കുട്ടി എംഎല്‍എ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞുനിര്‍ത്തിയ സംഘം അദ്ദേഹത്തിന്റെ ദേഹത്ത്‌ മുറുക്കിത്തുപ്പി. വ്യാഴാഴ്‌ച വൈകിട്ട്‌ അഞ്ചരയോടെ തലശേരി വടക്കുമ്പാട്‌ മടത്തുംഭാഗത്തായിരുന്നു സംഭവം. പ്രചരണവാഹനത്തിലെത്തിയ അബ്ദുള്ളക്കുട്ടിയെ തടഞ്ഞുനിര്‍ത്തിയ സംഘം അസഭ്യവര്‍ഷം നടത്തിയശേഷം പാന്‍മസാല ചവച്ചുതുപ്പുകയായിരുന്നു. മൂന്നംഗസംഘമാണ്‌ അതിക്രമം കാട്ടിയത്‌. സിപിഎം പ്രവര്‍ത്തകരാണ്‌ അക്രമം നടത്തിയതെന്ന്‌ അബ്ദുള്ളക്കുട്ടി പിന്നീട്‌ വ്യ്‌കതമാക്കി. വാഹനം തടഞ്ഞ മൂന്നംഗസംഘം അദ്ദേഹത്തിന്റെ കൈയില്‍ കടന്നുപിടിക്കുകയും കഴുത്തിനു പിടിക്കാന്‍ ശ്രമിക്കുകയും ചെയ്‌തു. ഒപ്പം ഉണ്ടായിരുന്നവര്‍ തടയുന്നതിനിടെയാണ്‌ മുറുക്കിത്തുപ്പിയത്‌. തുപ്പല്‍പുരണ്ട വസ്‌ത്രം മാറാതെയാണ്‌ പിന്നീട്‌ നടന്ന പൊതുയോഗത്തില്‍ അബ്ദുള്ളക്കുട്ടി പ്രസംഗിച്ചത്‌. അബ്ദുള്ളക്കുട്ടിയുടെ പരാതിയില്‍ ധര്‍മ്മടം പൊലീസ്‌ കേസെടുത്തു. അക്രമിസംഘത്തിലെ ഒരാളുടെ ചിത്രം പൊലീസിനു കൈമാറി. ഇത്തരം ആക്രമണംകൊണ്ടൊന്നും തന്നെ തിരഞ്ഞെടുപ്പ്‌ രംഗ ത്തുനിന്നു മാറ്റിനിര്‍ത്താന്‍ സാധിക്കില്ലെന്നും മാറ്റം ആഗ്രഹിക്കുന്ന തലശേരി മണ്ഡലത്തിലെ വോട്ടര്‍മാര്‍ തന്റെ കൂടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.