Breaking News

Trending right now:
Description
 
May 05, 2016

അറബ്‌ മേഖലയിലെ ഇന്ത്യക്കാരായ സമ്പന്നരില്‍ യൂസഫലി രണ്ടാമത്‌

image അറബ്‌ മേഖലയിലെ സമ്പന്നരായ ഇന്ത്യാക്കാരെക്കുറിച്ചുള്ള ഫോബ്‌സ്‌ പട്ടികയില്‍ ലുലു ഗ്രൂപ്പ്‌ ഇന്റര്‍നാഷനല്‍ മാനേജിങ്‌ ഡയറക്ടര്‍ എം.എ.യൂസഫലി രണ്ടാമത്‌. സ്റ്റാലിയന്‍ ഗ്രൂപ്പ്‌ ചെയര്‍മാന്‍ സുനില്‍ വാസ്‌ വാനിയാണ്‌ ഒന്നാമത്‌. സമ്പന്നരായ 100 ഇന്ത്യന്‍വ്യവസായികളുടെ പട്ടികയാണ്‌ ഫോബ്‌സ്‌ പുറത്തുവിട്ടത്‌. പട്ടികയില്‍ ആദ്യ പത്തുപേരില്‍ ആറും മലയാളികളാണെന്ന പ്രത്യേകതയുമുണ്ട്‌. ശോഭാ ഗ്രൂപ്പ്‌ ചെയര്‍മാന്‍ പി.എന്‍.സി.മേനോന്‍ (ആറ്‌), ഡിഎം ഗ്രൂപ്പ്‌ ചെയര്‍മാന്‍ ഡോ.ആസാദ്‌ മൂപ്പന്‍ (ഏഴ്‌), ഡോഡ്‌സല്‍ ഗ്രൂപ്പ്‌ ചെയര്‍മാന്‍ രാജന്‍ കിലാചന്ദ്‌ (എട്ട്‌), ആര്‍.പി.ഗ്രൂപ്പ്‌ ചെയര്‍മാനും മാനേജിങ്‌ ഡയറക്ടറുമായ രവി പിള്ള (ഒമ്പത്‌), വി.പി.എസ്‌. ഹെല്‍ത്ത്‌ കെയര്‍ മാനേജിങ്‌ ഡയറക്ടര്‍ ഷംഷീര്‍ വയലില്‍ (പത്ത്‌) എന്നിവരാണ്‌ ആദ്യ പത്തിലുള്ളത്‌. ജോയി ആലൂക്കാസ്‌ ഗ്രൂപ്പ്‌ ചെയര്‍മാന്‍ ജോയി ആലുക്കാസ്‌ പട്ടികയില്‍ 18-ാം സ്ഥാനത്താണ്‌. ഇറാംഗ്രൂപ്പ്‌ ചെയര്‍മാന്‍ ഡോ. സിദ്ധിഖ്‌ അഹമ്മദ്‌ 14-ാം സ്ഥാനത്തെത്തി. ലാന്‍ഡ്‌ മാര്‍ക്ക്‌ ഗ്രൂപ്പ്‌ ചെയര്‍മാന്‍ മുകേഷ്‌ ജഗ്‌തിയാനിയാണ്‌ ഇന്ത്യാക്കാരില്‍ മൂന്നാമന്‍. ന്യൂമെഡിക്കല്‍ സെന്റര്‍, യുഎഇ എക്‌സ്‌ചേഞ്ച്‌ എന്നിവയുടെ സ്ഥാപകന്‍ ബി.ആര്‍.ഷെട്ടി നാലാമതും ഗ്ലോബല്‍ അജ്യുക്കേഷന്‍ മാനേജ്‌മെന്റ്‌ സിസ്‌റ്റംസ്‌ ചെയര്‍മാന്‍ സണ്ണി വര്‍ക്കി അഞ്ചാമതുമാണ്‌ പട്ടികയിലുള്ളത്‌. എക്‌സിക്യുട്ടീവ്‌ മാനേജ്‌മെന്റ്‌ തലത്തിലുള്ള 50 മികച്ച ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ പട്ടികയും ഫോബ്‌സ്‌ പുറത്തുവിട്ടു.