Breaking News

Trending right now:
Description
 
May 05, 2016

മൃതദേഹം ദഹിപ്പിച്ചത്‌ അന്വേഷണത്തെ ബാധിക്കും; ഡല്‍ഹി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പ്രകടനങ്ങള്‍

image ജിഷയുടെ മൃതദേഹം ദഹിപ്പിച്ചത്‌ തുടരന്വേഷണത്തെ ബാധിക്കുമെന്ന ആശങ്കയുയര്‍ന്നു. തുടരന്വേഷണത്തിന്റെ ഭാഗമായി മൃതദേഹം വീണ്ടും പോസ്‌റ്റുമോര്‍ട്ടം നടത്താന്‍ കഴിയില്ല. പുതിയതായി നിര്‍മിക്കുന്ന വീടിനു പരിസരത്ത്‌ മൃതദേഹം മറവു ചെയ്യണമെന്നായിരുന്നു അമ്മ രാജേശ്വരിയുടെ താല്‍പര്യം. എന്നാല്‍ ബന്ധുക്കളുടെ നിര്‍ബന്ധത്തിനുവഴങ്ങി മൃതദേഹം പൊതുശ്‌മശാനത്തില്‍ ദഹിപ്പിക്കുകയായിരുന്നു. ജിഷയുടെ കൊലപാതകത്തിനു പിന്നിലുള്ളവരെ എത്രയും വേഗം അറസ്റ്റു ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രകടനങ്ങളും മെഴുകുതിരി കത്തിച്ചുകൊണ്ടുള്ള ജാഥകളും നടന്നു. കേരളത്തിലും വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധയോഗങ്ങള്‍ നടന്നു. ഡല്‍ഹിയിലും ബാംഗ്ലൂരിലും നടന്ന പ്രകടനത്തില്‍ നിരവധിയാളുകള്‍ പങ്കെടുത്തു. രാജ്യസഭയിലും ലോക്‌ സഭയിലും അംഗങ്ങള്‍ പ്രശ്‌നം ഉന്നയിച്ചു. നിര്‍ഭയ കേസിനുശേഷം രാജ്യമനസാക്ഷിയെ നടക്കുന്ന ദുരന്തമാണ്‌ കേരളത്തിലുണ്ടായതെന്നു ഇരുസഭകളിലും പ്രശ്‌നം ഉന്നയിച്ചവര്‍ വ്യക്തമാക്കി.