Breaking News

Trending right now:
Description
 
May 05, 2016

ടാറ്റാ ക്ലാസ്‌ എഡ്‌ജ്‌ ക്ലാസ്‌റൂം ചാമ്പ്യന്‍ മത്സരം: മലയാളി അധ്യാപിക ജേതാവായി

image കൊച്ചി: സ്‌കൂളുകള്‍ക്കായി പഠനമാര്‍ഗങ്ങള്‍ നൂതന സാങ്കേതികവിദ്യയില്‍ തയ്യാറാക്കുന്നതില്‍  ടാറ്റ ക്ലാസ്‌ എഡ്‌ജിന്റെ ക്ലാസ്‌റൂം ചാമ്പ്യന്‍ മത്സരത്തില്‍ മലയാളി അധ്യാപിക സുനിത ആര്‍. നായര്‍ രണ്ടാം സ്ഥാനത്തിനര്‍ഹയായി. തിരുവനന്തപുരം ആറ്റിങ്ങലുള്ള കടുവയില്‍ തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റ്‌ (കെടിസിടി) ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയാണിവര്‍. ക്ലാസ്‌റൂം പഠത്തിന്‌ സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിക്കുന്ന അധ്യാപകരെ ഇതാദ്യമായാണ്‌ ടാറ്റാ ക്ലാസ്‌ എഡ്‌ജ്‌ അംഗീകരിക്കുന്നത്‌.
നാസിക്കിലെ, എം.വി.പി സമാജത്തിന്റെ അധീനതയിലുള്ള ഹൊറൈസണ്‍ അക്കാദമിയിലെ അധ്യാപിക ഗായത്രി മന്ദര്‍ താക്കൂര്‍ ദേശീയ വിജയിയായി. താനെ ജ്ഞാന്‍ വികാസ്‌ മണ്ഡല്‍ ന്യൂ ഇംഗ്ലീഷ്‌ സ്‌കൂളിലെ നവേഷ്‌ കുമാര്‍ റോഹ്‌കര്‍, മൊഹാലി ഗില്‍കോ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ  ഖോസ്‌ല എന്നിവര്‍ മൂന്നാം സ്ഥാനം പങ്കിട്ടു. ടാറ്റാ സണ്‍സിന്റെ ഗ്രൂപ്പ്‌ എക്‌സിക്യൂട്ടീവ്‌ കൗണ്‍സില്‍ & ബ്രാന്‍ഡ്‌ കസ്റ്റോഡിയന്‍ അംഗം മുകുന്ദ്‌ രാജന്‍ വിജയികളെ അനുമോദിച്ചു.
രാജ്യത്തെ 250 സ്‌കൂളില്‍ നിന്നും ആയിരത്തിയഞ്ഞൂറിലധികം അധ്യാപകര്‍ പങ്കെടുത്ത മത്സരത്തില്‍ നിന്നും 12 അധ്യാപകരെയാണ്‌ ഫൈനല്‍ റൗണ്ടിലേക്ക്‌ തെരഞ്ഞെടുത്തത്‌. ഏപ്രില്‍ 25, 26 തീയതികളിലായിരുന്നു മത്സരം.