Breaking News

Trending right now:
Description
 
May 03, 2016

പാചകവാതകത്തിന്‌ വില വര്‍ധിപ്പിച്ചു

image ഗാര്‍ഹിക ഉപയോഗത്തിനുള്ള എല്‍പിജി സിലിണ്ടറിന്റെ വില കേന്ദ്രസര്‍ക്കാര്‍വര്‍ധിപ്പിച്ചു. സബ്‌സിഡി കഴിഞ്ഞുള്ള ഓരോ സിലിണ്ടറിനു 18 രൂപ വീതമാണ്‌ വര്‍ധിപ്പിച്ചിരിക്കുന്നത്‌. വാണി്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്‌ 20 രൂപയും വര്‍ധിപ്പിച്ചു. ശനിയാഴ്‌ച പെട്രോള്‍ ലിറ്ററിന്‌ 1.06 രൂപയും ഡീസല്‍ ലിറ്ററിന്‌ 2.94 രൂപയും വര്‍ധിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ്‌ എല്‍പിജി സിലിണ്ടര്‍ വര്‍ധനയും പ്രാബല്യത്തില്‍ വന്നത്‌. സബ്‌സിഡിയില്ലാത്ത സിലിണ്ടറിന്‌ 527 രൂപ എന്നതിനു പകരം 546.50 രൂപയാണ്‌ കേരളത്തില്‍ നല്‍കേണ്ടത്‌. ആഗോള വിപണിയില്‍ ക്രൂഡ്‌ ഓയില്‍ വില വര്‍ധിച്ചതിനെത്തുടര്‍ന്നാണു വില വര്‍ധനയെന്നാണ്‌ എണ്ണക്കമ്പനികളുടെ വിശദീകരണം. പെട്രോള്‍വില ലിറ്ററിനു 1.06 രൂപയും ഡീസലിനു 2.94 രൂപയും കഴിഞ്ഞദിവസം വര്‍ധിപ്പിച്ചിരുന്നു. ഇതു ഞായറാഴ്‌ച പ്രാബല്യത്തിലായി. സബ്‌സിഡിയില്ലാത്ത മണ്ണെണ്ണയ്‌ക്ക്‌ ലിറ്ററിന്‌ 49.10 രൂപയാക്കി. 46.17 ആയിരുന്നു നിലവിലെ വില.