Breaking News

Trending right now:
Description
 
May 03, 2016

സംസ്ഥാനത്ത്‌ 1203 സ്ഥാനാര്‍ഥികള്‍

image നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്നലെ കഴിഞ്ഞതോടെ സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളില്‍ 1,203 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്ത്‌. ആകെ പത്രിക നല്‍കിയത്‌ 1647 പേരായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 971 സ്ഥാനാര്‍ഥികളാണ്‌ ഉണ്ടായിരുന്നത്‌. ഇരുമുന്നണികള്‍ക്കും അപരന്മാരുടെ ശല്യം ഇത്തവണയുണ്ടാകും. യുഡിഎഫ്‌, എല്‍ഡിഎഫ്‌, എന്‍ഡിഎ മുന്നണി സ്ഥാനാര്‍ഥികള്‍ക്കു പുറമെ തൃണമൂല്‍ കോണ്‍ഗ്രസ്‌, വെല്‍ഫെയര്‍ പാര്‍ട്ടി, എഡിഎംകെ പാര്‍ട്ടി സ്ഥാനാര്‍ഥികളും സ്വതന്ത്രരും ജനവിധി തേടുന്നുണ്ട്‌. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ രംഗത്തള്ളത്‌ മലപ്പുറം ജില്ലയിലാണ്‌-145 പേര്‍. ഏറ്റവും കുറവ്‌ വയനാട്‌ ജില്ലയിലു-29 പേര്‍. 109 വനിതാ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നുണ്ട്‌. പൂഞ്ഞാളിലാണ്‌ വനിതാ സ്ഥാനാര്‍ഥികള്‍ കൂടുതല്‍-17 പേര്‍. ഇത്തവണ വോട്ടിങ്‌ യന്ത്രത്തില്‍ സ്ഥാനാര്‍ഥികളുടെ പേരിനൊപ്പം ഫോട്ടോകൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. അപരന്മാരുടെ ശല്യം കുറയ്‌ക്കാന്‍ ഇതുവഴിയൊരുക്കും. ഇനി 12ദിനം സംസ്ഥാനം ഇളക്കിമറിക്കുന്ന രാഷ്ട്രീയ പ്രചാരണത്തിനാണ്‌ വേദിയാകുന്നത്‌. പ്രധാനമന്ത്രി ഉള്‍പ്പെടെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ കേരളത്തില്‍ പ്രചരണത്തിനെത്തും. സ്ഥാനാര്‍ഥികളുടെ എണ്ണം ജില്ല തിരിച്ച്‌: ബ്രാക്കറ്റില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളുടെ എണ്ണം. കാസര്‍ഗോഡ്‌ 46 (36), കണ്ണൂര്‍ 87(71), വയനാട്‌ 29 (17), കോഴിക്കോട്‌ 120 (97), മലപ്പുറം 145 (97), പാലക്കാട്‌ 94 (75), തൃശൂര്‍ 100 (84), എറണാകുളം 124 (107), ഇടുക്കി 41 (41), കോട്ടയം 82 (59), ആലപ്പുഴ 75 (62), പത്തനംതിട്ട 37 (40), കൊല്ലം 88 (76), തിരുവനന്തപുരം 135 (109).