Breaking News

Trending right now:
Description
 
Jan 03, 2013

നിക്ഷേപകര്‍ക്ക്‌ വമ്പന്‍ കോളടിച്ച ഓഹരികള്‍

Manisha Vinod
image
കഴിഞ്ഞ വര്‍ഷങ്ങളില്‍ ഓഹരികളില്‍ നിക്ഷേപിച്ചവര്‍ക്ക്‌ കോളടിച്ച ചില ഓഹരികളുണ്ട്‌. നിക്ഷേപിച്ചതിന്റെ എത്രയോ തുക തിരികെക്കിട്ടിയ ഭാഗ്യനിക്ഷേപങ്ങളായിരുന്നു ഇവ. കേരളത്തില്‍നിന്നുള്ള വി-ഗാര്‍ഡ്‌ അടക്കം വിവിധ മേഖലകളില്‍ ശ്രദ്ധാപൂര്‍വം നിക്ഷേപം നടത്തിയവരാണ്‌ കോളടിച്ചത്‌. ബാങ്കില്‍ നിക്ഷേപിച്ചാല്‍ പ്രതിവര്‍ഷം ആറു ശതമാനം മാത്രം ലഭിക്കുന്നിടത്ത്‌ ഒരു വര്‍ഷത്തിനുള്ളില്‍ 133 ശതമാനം വരെ ലഭിച്ച ഓഹരികളുണ്ട്‌.

യേസ്‌ ബാങ്ക്‌ ഇനിഷ്യല്‍ പബ്ലിക്‌ ഓഫറിംഗില്‍ (ഐപിഒ) വെറും 45 രൂപയ്‌ക്കു വാങ്ങിയ ഓഹരികള്‍ 917,33 ശതമാനമാണ്‌ കഴിഞ്ഞ വര്‍ഷങ്ങളില്‍ വര്‍ദ്ധിച്ചത്‌. ഇപ്പോള്‍ ഒരു ഓഹരിയുടെ വില 457.8 രൂപ. പതിനായിരം രൂപ നിക്ഷേപിച്ചവര്‍ക്ക്‌ കിട്ടിയത്‌ 10,1733 രൂപ. പേജ്‌ ഇന്‍ഡസ്‌ട്രീസും ഇതുപോലെ ബ്ലൂചിപ്‌ ഓഹരിയായിരുന്നു. 360 രൂപയ്‌ക്ക്‌ വിറ്റ ഓഹരികള്‍ക്ക്‌ ഇപ്പോള്‍ 868.18 ശതമാനം വില വര്‍ദ്ധിച്ച്‌ 3485.45 രൂപയായി. 2007-ല്‍ പതിനായിരം രൂപ നിക്ഷേപിച്ചവര്‍ക്ക്‌ 96,818 രൂപ ലഭിച്ചു. 


ജൂബിലന്റ്‌ ഫുഡ്‌വര്‍ക്ക്‌സിന്റെ പ്രാഥമിക ഓഹരികള്‍ക്ക്‌ വില 145 രൂപയായിരുന്നു. 2010-ല്‍ പതിനായിരം രൂപ നിക്ഷേപിച്ചവര്‍ക്ക്‌ ഇപ്പോള്‍ ലഭിക്കുന്നത്‌ 91,948 രൂപ. 819.48 ശതമാനമാണ്‌ വര്‍ദ്ധന. 

കാവേരി സീഡ്‌സ്‌ കമ്പനി 170 രൂപയ്‌ക്കു വിറ്റഴിച്ച ഓഹരികള്‍ അഞ്ചുവര്‍ഷംകൊണ്ട്‌ 702.97 ശതമാനം വര്‍ദ്ധിച്ച്‌ 1365.055 രൂപയായി. പതിനായിരം രൂപ നിക്ഷേപിച്ചവര്‍ക്ക്‌ ലഭിക്കുന്നത്‌ 80,297 രൂപ. 

വണ്‍ലൈഫ്‌ ക്യാപിറ്റല്‍ ഓഹരികളുടെ വില രണ്ടുവര്‍ഷംകൊണ്ട്‌ 615 ശതമാനം വര്‍ദ്ധിച്ചു. 110 രൂപയായിരുന്നത്‌ 786.5 രൂപയായി വര്‍ദ്ധിച്ചു. പതിനായിരം രൂപ നിക്ഷേപിച്ചവര്‍ക്ക്‌ 71500 രൂപ ലഭിക്കും. 

നമ്മുടെ സ്വന്തം വി-ഗാര്‍ഡിന്റെ കാര്യമെടുക്കൂ. 2008-ല്‍ ആദ്യമായി പ്രാഥമിക ഓഹരികള്‍ വിറ്റഴിച്ച വി-ഗാര്‍ഡിന്റെ ഒരു ഓഹരിയുടെ വില 82 രൂപയായിരുന്നു. 558.48 ശതമാനം വര്‍ദ്ധിച്ച്‌ വില 539.95 രൂപയായി. പതിനായിരം രൂപ നിക്ഷേപിച്ചവര്‍ക്ക്‌ ഇപ്പോള്‍ ലഭിക്കുന്നത്‌ 65, 848 രൂപ.

2005 ഡിസംബര്‍ എട്ടിന്‌ ലിസ്റ്റ്‌ ചെയ്‌ത ഐഡിഎഫ്‌സി ഓഹരിയില്‍ പതിനായിരം രൂപ നിക്ഷേപിച്ചവര്‍ക്ക്‌ ഇപ്പോള്‍ 50765 രൂപയാണ്‌ ലഭിക്കുന്നത്‌. 34 രൂപയ്‌ക്കു പ്രാഥമിക വിപണിയില്‍ വിറ്റഴിച്ച ഓഹരിയുടെ ഇന്നത്തെ വില 172.6 രൂപയാണ്‌. 

വിവിമെഡ്‌ ലാബ്‌സിന്റെ ഓഹരിയുടമകള്‍ 2005-ല്‍ എഴുപതു രൂപയ്‌ക്കു വാങ്ങിയ ഓഹരികള്‍ക്ക്‌ ഇപ്പോള്‍ 349.65 രൂപയാണ്‌ വില. അതായത്‌ 399.50 ശതമാനമാണ്‌ ലാഭം. അതായത്‌ പതിനായിരം രൂപ നിക്ഷേപിച്ചവര്‍ക്ക്‌ ഇപ്പോള്‍ 49,950 രൂപയാണ്‌ ലഭിക്കുക. 

വെറും 27 രൂപയ്‌ക്ക്‌ ലിസ്റ്റ്‌ ചെയ്യുമ്പോള്‍ വിറ്റഴിച്ച ദേനാ ബാങ്ക്‌ ഓഹരികളുടെ ഇപ്പോഴത്തെ വില 121.60 രൂപയാണ്‌. 350.37 ശതമാനമാണ്‌ ലാഭം.

ഐസിആര്‍എ എന്ന കമ്പനിയുടെ ഓഹരികള്‍ ഇനിഷ്യല്‍ പബ്ലിക്‌ ഓഫറിംഗില്‍ ലഭിച്ചത്‌ 330 രൂപയ്‌ക്കായിരുന്നു. 328 ശതമാനം ലാഭവുമായി ഇപ്പോഴത്തെ വില 1413 രൂപ. പതിനായിരം രൂപ 2007-ല്‍ നിക്ഷേപിച്ചവര്‍ക്ക്‌ ഇപ്പോള്‍ 42,830 രൂപ ലഭിക്കും. 

പ്രമുഖ സ്വര്‍ണാഭരണ വ്യാപാരികളായ ത്രിഭുവന്‍ദാസ്‌ ഭീംജി സാവേരി 2012 സെപ്‌റ്റംബറിലാണ്‌ ഓഹരിവിപണിയില്‍ ലിസ്റ്റ്‌ ചെയ്‌തത്‌. 120 രൂപയായിരുന്നു ഓഹരിവില. ഒരു വര്‍ഷത്തിനുള്ളില്‍ 133.04 ശതമാനം വില ഉയര്‍ന്നു. പതിനായിരം രൂപ നിക്ഷേപിച്ചവര്‍ക്ക്‌ 23321 രൂപയാണ്‌ ഒരു വര്‍ഷത്തിനുള്ളില്‍ ലഭിച്ചത്‌.