May 02, 2016
സംസ്ഥാനത്ത് രണ്ടുദിവസംകൂടി കനത്ത ചൂട്
സംസ്ഥാനത്ത് രണ്ടുദിവസംകൂടി കനത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ
നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്കി. ഉഷ്ണതരംഗമുണ്ടാകാന്‍
സാധ്യതയുണ്ടെന്നും നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പാലക്കാട്ടെയും കോഴിക്കോട്ടെയും രണ്ടുദിവസത്തെ താപനില പരിഗണിച്ചതാണ്
സംസ്ഥാനത്ത് ഉഷ്ണതരംഗം പ്രഖ്യാപിച്ചത്. തുടര്‍ച്ചയായി രണ്ടുദിവസം 41
ഡിഗ്രിയില്‍ കൂടുതല്‍ ചൂട് രേഖപ്പെടുത്തിയാലാണ് ഉഷ്ണതരംഗ
പ്രഖ്യാപനത്തിനു പിന്നില്‍. പാലക്കാട്ട് കഴിഞ്ഞദിവസങ്ങളില്‍ 41
ഡിഗ്രിയില്‍ മുകളിലാണ് ചൂട്. കോഴിക്കോട് ജില്ലയിലിത് 38 ഡിഗ്രിയില്‍
കൂടുതലായിരുന്നു. കടുത്ത ചൂട് നിലനില്‍ക്കുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത
പാലിക്കണമെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. സൂര്യതാപം ഏല്ക്കാന്
സാധ്യതയുള്ളതിനാല്‍ പകല്‍ 11 മുതല്‍ മൂന്നുവരെ പുറത്തിറങ്ങുമ്പോള്‍
സൂക്ഷിക്കണം. പുറം ജോലികള്‍ കഴിവതും ഒഴിവാക്കണമെന്നും അധികൃതര്‍ നിര്‍ദേശം
നല്കി. സൂര്യതാപം, നിര്‍ജലീകരണം എന്നിവമൂലമുള്ള ആരോഗ്യപ്രശ്നങ്ങള്‍
നേരിടാന്‍ മുന്‍കരുതല്‍ എടുക്കാനും ആശുപത്രികള്‍ക്കും നിര്‍ദേശം നല്കി.
കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് ചൂട് ശക്തമായിട്ടുണ്ട്.
മേയ്മൂന്നിനുശേഷം ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ വേനല്‍മഴയ്ക്കു
സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.